വീട്ടില്‍ കയറി ലൈംഗികാതിക്രമം; അറുപതുകാരന് നാലു വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും

0
141

2021 മാര്‍ച്ച് 28ന് പാലക്കാട് പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി ലൈംഗികാതിക്രമം നടത്തിയ കേസില്‍ അറുപതുകാരന് നാലു വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ചെര്‍പ്പുളശ്ശേരി വെള്ളിനേഴി പള്ളത്തൊടി വീട്ടില്‍ സേതുമാധവനെയാണ് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. പിഴസംഖ്യയില്‍നിന്ന് 25000 രൂപ പരാതിക്കാരിക്ക് നല്‍കണം.

ചെര്‍പ്പുളശ്ശേരി പോലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. ജയന്‍ ഹാജരായി.