പാസ്‌പോർട്ടും വിസയും റദ്ദാക്കും; കർഷകർക്ക് മുന്നറിയിപ്പുമായി ഹരിയാന പോലീസ്

0
236

കർഷക പ്രക്ഷോഭത്തിനിടെ അക്രമത്തിൽ ഏർപ്പെട്ടവരുടെ പാസ്‌പോർട്ടും വിസയും റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി ഹരിയാന പോലീസ്. വ്യാഴാഴ്ച ഡൽഹിയിലേക്കുള്ള മാർച്ച് പുനരാരംഭിക്കാൻ കർഷകർ ആഹ്വാനം ചെയ്തിരിക്കെയാണ് ഹരിയാന പോലീസിന്റെ മുന്നറിയിപ്പ്.

ദേശീയ തലസ്ഥാനത്തേക്കുള്ള മാർച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനെത്തുടർന്ന് ഫെബ്രുവരി 13 മുതൽ പഞ്ചാബിൽ നിന്നുള്ള കർഷകർ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരി, ശംഭു പോയിൻ്റുകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഫെബ്രുവരി 29ന് നടക്കുന്ന മാർച്ചിന് ആഹ്വാനം ചെയ്യുമെന്നും അവർ അറിയിച്ചു.

വിളകൾക്ക് മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി, കാർഷിക കടം എഴുതിത്തള്ളൽ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്.