പേരാമ്പ്രയിൽ മകള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പിതാവ് അറസ്റ്റില്‍

0
167

പേരാമ്പ്രയിൽ മകള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പിതാവ് അറസ്റ്റില്‍. പന്ത്രണ്ടുകാരിയായ വിദ്യാര്‍ഥിനിക്ക് നേരേ രണ്ടുതവണ മുപ്പത്തേഴുകാരനായ പിതാവ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

സ്‌കൂളില്‍ വെച്ച് നടന്ന കൗണ്‍സലിങ്ങിനിടെയാണ് കുട്ടി ഇതുസംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരം പോലീസിലറിയിക്കുകയായിരുന്നു. പേരാമ്പ്ര സി.ഐ സന്തോഷ് പിതാവിനെ അറസ്റ്റ് ചെയ്തു.