ട്രെയിൻ യാത്രക്കിടെ കാണാതായി; മൂന്ന് ദിവസത്തിന് ശേഷം വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടിയിൽ

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് കൊല്ലത്തു നിന്നും മലബാർ എക്സ്പ്രസ്സിൽ കുടുംബവുമായി തമിഴ്നാട്ടിലേക്ക് യാത്ര പുറപ്പെത്തായിരുന്നു സഫീല

0
159

കൊല്ലം: ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടിയിൽ നിന്നും കണ്ടെത്തി. കൊല്ലം ഉമ്മയനല്ലൂർ മൈലാപ്പൂരിൽ സ്വദേശിനി സഫീലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊല്ലത്ത് നിന്നും തമിഴ്നാട്ടിലേക്കുള്ള യാത്രക്കിടെയാണ് വയോധികയെ കാണാതായത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് കൊല്ലത്തു നിന്നും മലബാർ എക്സ്പ്രസ്സിൽ കുടുംബവുമായി തമിഴ്നാട്ടിലേക്ക് യാത്ര പുറപ്പെത്തായിരുന്നു സഫീല. ഇതിനിടെ ആലുവയ്ക്കും അങ്കമാലിക്കും ഇടയിലാണ് ഇവരെ കാണാതായത്. ശേഷം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ അമ്പാട്ടുകാവ് റെയിൽവേ പാലത്തിനടിയിലെ ചതിപ്പിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയം, കോഴിക്കോട് കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ടെക്നോളജിയിലെ വിദ്യാർത്ഥിനിയായ ദിയ ഫാത്തിമയാണ് മരിച്ചത്. റെയിൽവേ ഇൻസ്പെഷൻ കോച്ച് തട്ടിയാണ് അപകടം. മാരാമുറ്റം തെരുവിന് സമീപമത്തുവെച്ചാണ് ദിയ ഫാത്തിമയയെ ട്രെയിൻ തട്ടിയത്.