മൊബൈൽ ഫോണിനെ ചൊല്ലി തർക്കം, ഒടുവിൽ കൊലപാതകം ; പൂജാരിമാർ തമ്മിലുള്ള തർക്കത്തിൽ ഒരാൾ മരിച്ചു

അയല്‍വാസികളായ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

0
145

തിരുവനന്തപുരം: വർക്കലയിൽ മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ മരിച്ചു. പൂജാരിമാർ തമ്മിലാണ് വാക്കേറ്റമുണ്ടായത്. ചാലുവിള പുറമ്പോക്കിൽ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്. നൂറനാട് സ്വദേശിയായ അരുണിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. അയല്‍വാസികളായ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് അരുണ്‍ നാരായണനെ ആക്രമിച്ചത്. തുടർന്ന് നാരായണൻ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു.