എസ്എസ്എൽസി, പ്ലസ്ടു ലൈവ് ഫോൺ ഇൻ ക്ലാസുകൾ ഫെബ്രുവരി 22 മുതൽ

ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണ് ഉണ്ടായിരിക്കുക

0
58

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി ലൈവ് ഫോൺ-ഇൻ ക്ലാസുകളുമായി കൈറ്റ് വിക്ടേഴ്‌സ് ചാനൽ. ഫെബ്രുവരി 22 മുതൽ കൈറ്റ് വിക്ടേഴ്‌സിൽ പത്ത്, പ്ലസ് ടു ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ആരംഭിക്കും. പൊതുപരീക്ഷ എഴുതുന്ന പ്ലസ് ടു കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ഫെബ്രുവരി 22ന് ആരംഭിക്കും. ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണ് ഉണ്ടായിരിക്കുക.

വ്യാഴാഴ്ച രാവിലെ 10ന് പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻ, 12 ന് മലയാളം, 2 ന് അക്കൗണ്ടൻസി എന്നീ വിഷയങ്ങളുടെ ലൈവ് സെഷനാണ് നടത്തുന്നത്. 23 രാവിലെ 10 ന് പ്ലസ്ടു ഇംഗ്ലീഷ്, 12 ന് പൊളിറ്റിക്കൽ സയൻസ്, 2 ന് ഇക്കണോമിക്‌സ്. 24 രാവിലെ 10 ന് എസ്.എസ്.എൽ.സി. കെമിസ്ട്രി, ഉച്ചയ്ക്ക് 12 ന് ഫിസിക്‌സ്, 2 ന് ഗണിതം, 4 ന് ഹിന്ദിയും 26 രാവിലെ 10 മുതൽ 12 വരെ പ്ലസ്ടു ബോട്ടണി, സുവോളജി, വൈകുന്നേരം 4 ന് പ്ലസ്ടു ബിസിനസ് സ്റ്റഡീസ്, ഉച്ചയ്ക്ക് 12 ന് എസ്.എസ്.എൽ.സി സോഷ്യൽ സയൻസും 2 ന് ബയോളജിയും 27 രാവിലെ 10 ന് എസ്.എസ്.എൽ.സി ഇംഗ്ലീഷ്, ഉച്ചയ്ക്ക് 2 ന് മലയാളം, ഉച്ചയ്ക്ക് 12 ന് പ്ലസ്ടു ഫിസിക്‌സ്, വൈകുന്നേരം 4 ന് ഹിസ്റ്ററിയും 28 രാവിലെ 10 ന് പ്ലസ് ടു ഹിന്ദി, 12 ന് കെമിസ്ട്രി, 2 ന് മാത്തമാറ്റിക്‌സുമാണ് തത്സമയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്ത്, പ്ലസ്ടു പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തിൽ എൺപതിലധികം റിവിഷൻ ക്ലാസുകൾ http://youtube.com/itsvicters ചാനലിൽ ലഭ്യമാണ്. ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 18004259877