രാജ്യം വിട്ടേക്കുമോയെന്ന് സംശയം; ബൈജു രവീന്ദ്രനെതിരെ ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്

0
124

ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ഇഡി. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക തര്‍ക്കങ്ങൡ നിരവധി കേസുകളുണ്ട് ബൈജു രവീന്ദ്രനെതിരെ. ഇതിന് പുറമേ വിദേശ നാണ്യ വിനിമയ ചട്ട ലംഘനവും 1.2 ബില്യണ്‍ ഡോളറിന്റെ വായ്പയിലും നിയപോരാട്ടത്തിലാണ് ബൈജു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബൈജു രവീന്ദ്രന്‍ രാജ്യം വിട്ടേക്കുമോയെന്ന സംശയമാണ് ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ കാരണം. നിലവില്‍ ഡില്‍ഹിയിലും ദുബായിലുമായി മാറി താമസിക്കുകയാണ് ബൈജു. ഈ സാഹചര്യത്തില്‍ ബൈജു രാജ്യം വിടാതിരിക്കാനാണ് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം ബൈജു രവീന്ദ്രനെ കമ്പനിയില്‍ നിന്ന് നീക്കം ചെയ്യാനായി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ മീറ്റിംഗില്‍ ബൈജു രവീന്ദ്രനെ ക്ഷണിച്ചിട്ടില്ല. എന്നാല്‍ മീറ്റിംഗിനെതിരെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്തിമ വിധി വരുന്നതുവരെ നിക്ഷേപകരുടെ മീറ്റിംഗില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് കോടതി അറിയിച്ചിട്ടുണ്ട്.