ബൈക്ക് ഡിവൈഡറിലിടിച്ച് നിയന്ത്രണം തെറ്റി ; ബെം​ഗളൂരുവിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമായാണ് മൃതദേഹങ്ങൾ ഉള്ളത്.

0
195

ബെംഗളൂരു: ബെംഗളൂർ കമ്മനഹള്ളിയിൽ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം. രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25)എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയിലെ ഒരു ഡിവൈഡറിൽ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്.

ഇന്നലെ അർധരാത്രിയിലാണ് സംഭവം. ഒരാൾ അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. മറ്റേയാൾ ആശുപത്രിയിലും മരിച്ചു. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമായാണ് മൃതദേഹങ്ങൾ ഉള്ളത്. പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.