മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന സംശയം, ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ; സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

മദ്യ ലഹരിയിലായിരുന്നു രാം ശങ്കറിനയെ പ്രതികൾ പിന്തുടരുകയും ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് ആക്രമിക്കുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

0
183

മലപ്പുറം: മഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ക്രൂരമായി കൊല്ലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി ഗോലു , മധ്യപ്രദേശ് സ്വദേശി കസ്‌ഡേക്കർ എന്നിവരാണ് അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശി റാം ശങ്കർ ആണ് കൊല്ലപ്പെട്ടത്. പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ റാം ശങ്കർ മോഷ്ടിച്ച് എന്ന് ആരോപിച്ചു ഉണ്ടായ തർക്കമാണ് കൊലപാതകാലത്തിൽ കലാശിച്ചത്.

ഇന്നലെ ആണ് മഞ്ചേരി നഗര മധ്യത്തിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഒരു ഇടവഴിയിൽ തല തകർന്നു കിടക്കുന്ന നിലയിലാണ് റാം ശങ്കറിന്റെ മൃതദേഹം നാട്ടുകാർ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങി താമസിക്കുന്ന സ്ഥലത്ത് ഉണ്ടായ കൊലപാതകത്തിൽ അവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടന്നത്.സിസിടി ദൃശ്യങ്ങൾ ശേഖരിച്ചുള്ള പരിശോധനയാണ് പ്രതികളെ പോലീസ് പിടികൂടിയത്.

മദ്യ ലഹരിയിലായിരുന്നു രാം ശങ്കറിനയെ പ്രതികൾ പിന്തുടരുകയും ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് ആക്രമിക്കുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. നെഞ്ചിലും തലക്കും ക്രൂരമായി ചെങ്കല്ല് കൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയത്. രാം ശങ്കറിന്റെ തല തകർന്ന് രക്തം വാർന്നാണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മധ്യപ്രദേശിൽ നിന്ന് ബന്ദുക്കൾ എത്തിയ ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കും.