നിർത്തിയിട്ടിരുന്ന പെട്ടി ആട്ടോയുടെ പുറകിൽ ബൈക്ക് ഇടിച്ചു കയറി ; അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

വിഴിഞ്ഞം സ്വദേശി വിനീഷ് (19) നെയാണ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

0
150

തിരുവനന്തപുരം : വിഴിഞ്ഞം പൂവാർ റോഡിൽ നിർത്തിയിട്ടിരുന്ന പെട്ടി ആട്ടോയുടെ പുറകിൽ ബൈക്ക്ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം തുലവിള കൂടാരത്തിൽ ഡേവിഡിന്‍റെയും റാണിയുടെയും മകൻ എബി ഡേവിഡ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം സ്വദേശി വിനീഷ് (19) നെയാണ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ വെകിട്ട് 4.45 ഓടെ വിഴിഞ്ഞം പൂവാർ റോഡിൽ ചൊവ്വരയ്ക്കും ചപ്പാത്തിനും ഇടയക്കുള്ള ഭാഗത്താണ് അപകടം നടന്നത്. വിഴിഞ്ഞം ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക്‌ ചെയ്തിരുന്ന പെട്ടി ഓട്ടോയുടെ പുറകിലേക്ക്ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ യുവാക്കളിൽ എബി ഡേവിഡ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.