ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് കേസ് ; മഹുവ മൊയ്ത്ര ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും

പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവയെ എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

0
155

തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്(ഫെമ)കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി മഹുവയ്ക്ക് നോട്ടീസ് നൽകിയിരുന്നു.

അദാനിക്കെതിരെ ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായ ദർശൻ ഹിരനന്ദാനിക്ക് മഹ്‍വ മൊയ്ത്ര ത​ന്റെ പാർലമെന്ററി ലോഗിൻ ഐ.ഡിയും പാസ്​വേഡും കൈമാറിയെന്നാണ് ആരോപണം. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവയെ എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

ഇതെ കുറിച്ച് അന്വേഷിച്ച പാർലമെന്റ് എത്തിക്സ് കമ്മിറ്റി മഹുവക്ക് എതിരായി റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് അവരെ എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. മഹുക്കെതിരെ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്.