തെയ്യം കണ്ട് മടങ്ങുന്നതിനിടെ കാർ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു ; രണ്ട് പേർക്ക് ദാരുണാന്ത്യം

ദേശീയ പാത നിർമാണത്തിനായി എടുത്ത കുഴിയിലേക്ക് കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

0
189

കാസർകോട്: പെരിയയിൽ കാർ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ദേശീയ പാത നിർമാണത്തിനായി എടുത്ത കുഴിയിലേക്ക് കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തായന്നൂർ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ് (38), രഘുനാഥ് (57) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

അർദ്ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. പെരിയയിലെ ക്ഷേത്രോത്സവത്തിലെ തെയ്യം കണ്ടു മടങ്ങിയ സംഘത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.