എറണാകുളം കളക്ടറേറ്റില്‍ തീപിടുത്തം ; ജിഎസ്ടി ഓഫീസിലെ ഫോട്ടോസ്റ്റാറ്റ് മെഷീൻ കത്തിനശിച്ചു

നിര്‍ണായകമായ ഫയലുകളും മറ്റ് രേഖകളും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എന്തെല്ലാം കേടുപാടുകള്‍ സംഭവിച്ചുവെന്ന് നിലവില്‍ വ്യക്തമല്ല.

0
55

കൊച്ചി: എറണാകുളം കളക്ട്രേറ്റിൽ തീപിടുത്തം. കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജിഎസ്ടി ഓഫീസിലാണ് തീപിടുത്തമുണ്ടായത്. തീപിടുതത്തിൽ ഫോട്ടോസ്റ്റാറ്റ് മെഷീൻ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്സെത്തി തീയണച്ചു.

നിര്‍ണായകമായ ഫയലുകളും മറ്റ് രേഖകളും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എന്തെല്ലാം കേടുപാടുകള്‍ സംഭവിച്ചുവെന്ന് നിലവില്‍ വ്യക്തമല്ല. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. ഏത് രീതിയിലാണ് അപകടമുണ്ടായതെന്നും ദുരൂഹതയുണ്ടോയെന്നും വ്യക്തമല്ല.