“ജീവിത കാലം മുഴുവൻ ചോറും തൈരും മാത്രമേ കഴിക്കാൻ പറ്റൂ” ; വിഷാ​ദ രോ​ഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രുതി രജനികാന്ത്

മാനസികമായും ശാരീരകമായും തളർന്ന അവസ്ഥയായിരുന്നു അത്. ഇത് കഴിഞ്ഞ് വർക്കിന് കയറിയപ്പോൾ കാൻസറാണോ എന്ന് നേരിട്ട് ആളുകൾ ചോദിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു

0
480

ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ശ്രുതി രജനികാന്ത്. ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിലൂടെ ബാലതാരമായി എത്തിയ ആളാണ് ശ്രുതി. ടെലിവിഷൻ പരമ്പരകൾക്ക് പുറമെ കുഞ്ഞെൽദോ, പത്മ തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായും താരം പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. അടുത്തിടെ പുറത്തിറങ്ങിയ ക്യൂൻ എലിസബത്ത് എന്ന സിനിമയിൽ മികച്ച വേഷമാണ് നടിക്ക് ലഭിച്ചത്. മികച്ച നടിയാണെങ്കിലും ബോഡിഷെയിമിങ്ങിനെതിരെ നിരവധി സൈബർ ആക്രമണം നേരിട്ട ആള് കൂടിയാണ് ശ്രുതി.

ഇപ്പോഴിതാ വിഷാ​ദ രോ​ഗത്തെക്കുറിച്ചും ബോഡി ഷെയ്മിം​ഗിനെക്കുറിച്ചും ശ്രുതി രജനികാന്ത് ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഇതാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒരിക്കൽ ഒരു ഭക്ഷണത്തിൽ കൂടി അപൂർവ്വം രോ​ഗം പിടികൂടി. ജീവിതകാലം മുഴുവൻ ചോറും തൈരും മാത്രം കഴിച്ച് ജീവിക്കേണ്ടി വരും. ഇതിലൂടെ വിഷാദരോ​ഗവും പിടിപെട്ടു എന്നാണ് താരം പറയുന്നത്. പുറത്ത് നിന്ന് കഴിച്ച ഒരു ഭക്ഷണത്തിൽ നിന്നും ദോഷകരമായ ഒരു മുളക് താൻ കഴിച്ചു. പിന്നീട് ഭക്ഷണം കഴിക്കാൻ പറ്റിയില്ല. എരിവ് വരുമ്പോൾ അൾസറിന്റെ ചാൻസ് കൂടുതലാണ്. കുറേ ആശുപത്രികളിൽ പോയി. എന്താണ് പ്രശ്നമെന്ന് മനസിലായില്ല. ഭക്ഷണം കഴിക്കാൻ പറ്റാത്തതിനാൽ ആശുപത്രിയിലായി. വെള്ളം പോലും കു‌ടിച്ചാൽ ഛർദ്ദിച്ച് കളയും. അങ്ങനെ അവർ എൻഡോസ്കോപി ചെയ്തു. അതിൽ ഐബിഎസ് എന്ന കണ്ടീഷനാണെന്ന് കണ്ടെത്തി. എന്ത് ചെയ്യാൻ പറ്റുമെന്ന് ചോദിച്ചപ്പോൾ ഇതിന് മരുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പതുക്കെ ശരിയായി വരുമ്പോൾ ചോറും തൈരും മാത്രമേ ജീവിത കാലം മുഴുവൻ കഴിക്കാൻ പറ്റൂയെന്ന് പറഞ്ഞു. അവസാനം താൻ കഞ്ഞി മുമ്പിൽ വെച്ച് കരഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

മാനസികമായും ശാരീരകമായും തളർന്ന അവസ്ഥയായിരുന്നു അത്. ഇത് കഴിഞ്ഞ് വർക്കിന് കയറിയപ്പോൾ കാൻസറാണോ എന്ന് നേരിട്ട് ആളുകൾ ചോദിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. നമുക്കൊരു പരിഹാരം ഉണ്ടെങ്കിൽ മൂന്നോട്ട് നീങ്ങാം. അതില്ലാതെ ആയപ്പോൾ ഡിപ്രഷൻ സ്റ്റേജിലേക്ക് പോയെന്നും ശ്രുതി തുറന്നു പറയുന്നു. ഒരുപാട് സഹിച്ചു. വല്ലാതെ ഒതുങ്ങിക്കൂടി. യൂട്യൂബ് ഡൗണായി. നമ്മുടെ കാര്യങ്ങളെല്ലാം അറിയാവുന്നവർ എന്താഡോ ഇങ്ങനെ ശോഷിച്ച് വരുന്നതെന്ന് ചോദിച്ചപ്പോൾ വളരെ വിഷമമായെന്നും ശ്രുതി തുറന്ന് പറഞ്ഞു. ഒരിക്കൽ അച്ഛൻ തന്നോട് പറഞ്ഞു ഡോക്ടർ പറഞ്ഞത് നോക്കേണ്ട, പൈനാപ്പിൾ കഴിക്കെന്ന് അത് കേട്ട് താൻ കഴിച്ചപ്പോൾ ഛർദിച്ചു. പക്ഷെ അത് കാരണം പിന്നീട് ഭക്ഷണം കഴിക്കാൻ ധൈര്യം വന്നെന്നും ശ്രുതി വ്യക്തമാക്കി.

താൻ വിഷാ​ദ രോ​ഗം നേരിട്ട ഘട്ടത്തെക്കുറിച്ചും ശ്രുതി തുറന്ന് സംസാരിച്ചു. അഭിനയ രം​ഗത്ത് ഇത്തരമൊരു പ്രശ്നമവുമായി അതിജീവിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ശ്രുതി പറയുന്നു. ആരും കാര്യമാക്കില്ല. നമ്മളില്ലെങ്കിൽ പകരം മറ്റൊരാൾ വരും. നമ്മുടെ വിഷമങ്ങൾ ഉള്ളിലൊതുക്കണം. പക്ഷെ ഞാൻ വളരെ മോശം സാഹചര്യത്തിലായിരുന്നു.താൻ സ്വയം താഴ്ത്തിക്കെട്ടാൻ തു‌ടങ്ങി. രാവിലെ ഷൂട്ടിന് പോയി വൈകുന്നേരം തിരിച്ച് ഫ്ലാറ്റിൽ വരുമ്പോൾ ഒറ്റയ്ക്കായിരിക്കും. വീട്ടിൽ‌ പോയാൽ അവിടെ എന്തെങ്കിലും പറഞ്ഞാൽ അതിനേക്കാൾ ഭ്രാന്താകും. വെളുപ്പിന് മൂന്ന് വരെ ഉറങ്ങാതിരിക്കുമായിരുന്നെന്നും ശ്രുതി തുറന്ന് പറഞ്ഞു. തന്റെ മരണത്തെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. പിന്നീട് വരുന്നി‌ടത്ത് വെച്ച് കാണാമെന്ന് തീരുമാനിച്ചു ജീവിതം മുന്നോട്ട് തുടങ്ങിയെന്നുമാണ് ശ്രുതി പറഞ്ഞത്.