കർഷക സമരത്തിനിടെ ഒരു കർഷകൻ മരിച്ചു ; പൊലീസിനെതിരെ ആരോപണവുമായി കുടുംബം

കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ കർഷകന് ആരോഗ്യപ്രശ്നം ഉണ്ടായെന്നാണ് കുടുംബം ആരോപിച്ചത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0
184

ദില്ലി : കർഷക സമരത്തിനിടെ ശംഭു അതിർത്തിയിൽ ഒരു കർഷകൻ മരണപ്പെട്ടു. ഹൃദയഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഗുരിദാസ്പൂരിൽ നിന്നുള്ള കർഷകൻ ആണ് മരിച്ചത്. അതേസമയം, പൊലീസിനെതിരെ ആരോപണവുമായി മരിച്ച കർഷകന്റെ കുടുംബം രം​ഗത്തെത്തി. കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ കർഷകന് ആരോഗ്യപ്രശ്നം ഉണ്ടായെന്നാണ് കുടുംബം ആരോപിച്ചത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഭാരത് ബന്ദിനെതിരെ കാശ്മീരിൽ പൊലീസ് ലാത്തിച്ചാർജ് നടത്തി.ആപ്പിൾ കർഷകർക്ക് നേരെ ശ്രീനഗറിൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയത്.കർഷക നേതാക്കളെ കസ്റ്റഡിയിൽ എടുത്തു.ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് നടപടിയെന്നു കർഷകർ ആരോപിച്ചു.

സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.