‘വിവാഹത്തെക്കുറിച്ച് അമ്മ പറയാറേ ഇല്ല, ആഘോഷത്തോടെ വിവാഹം ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്’ ; അനിഖ സുരേന്ദ്രന്‍

തന്റെ പേര് ടാറ്റൂ ചെയ്ത ഒരു ആരാധകൻ വീട്ടിൽ വന്നിരുന്നുവെന്നാണ് അനിഖ പറയുന്നത്. വീടൊക്കെ എങ്ങനെയോ കണ്ട് പിടിച്ച് വന്നു

0
435

ബാലതാരമായി എത്തി പിന്നീട് നായിക നടിയായി മാറിയ നിരവധി താരങ്ങളുണ്ട് മലയാള സിനിമയിൽ. അക്കൂട്ടത്തിലെ ഏറ്റവും ജനശ്രദ്ധ നേടിയ താരമാണ് നടി അനിഖ സുരേന്ദ്രന്‍. വളരെ ചെറുപ്പത്തിൽ സിനിമയിലെത്തിയ അനിഖ മലയാളത്തിലും തെലുങ്കിലുമെല്ലാം ഇപ്പോൾ നായികയായി തിളങ്ങി നിൽക്കുകയാണ്.

അൻവർ റഷീദ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈയിലൂടെയാണ് അനിഖ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ഒരു ചെറിയ സീനിൽ മാത്രമാണ് അനിഖ വന്നു പോയത്. പിന്നീട് അഭിനയിച്ച കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ ശ്രദ്ധനേടുന്നത്. ശേഷം തമിഴിൽ നിന്നടക്കം അവസരങ്ങൾ അനിഖയെ തേടിയെത്തി. അജിത് നായകനായ യെനെ അറിന്താൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു തമിഴിലെ അരങ്ങേറ്റം. ചിത്രം സൂപ്പർ ഹിറ്റായതോടെ അനിഖയും താരമായി മാറി.

ഒരുപിടി സിനിമകളിൽ നയൻതാരയുടെ മകളായും നയൻതാരയുടെ കുട്ടിക്കാലം അവതരിപ്പിച്ചും അനിഖ എത്തിയിട്ടുണ്ട്. അതേസമയം, ബാലതാരമായി നിരവധി സിനിമകളിൽ കണ്ടതിനാൽ നായികയായി അനിഖയെ ഉൾക്കൊള്ളാൻ മലയാളി പ്രേക്ഷകർ സമയമെടുക്കുന്നുണ്ടെന്നും അഭിപ്രായമുണ്ട്. ഇപ്പോഴിതാ തന്റെ കടുത്ത ആരാധകനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന അനിഖയുടെ വീഡിയോ ആണ് വൈറൽ ആകുന്നത്.

തന്റെ പേര് ടാറ്റൂ ചെയ്ത ഒരു ആരാധകൻ വീട്ടിൽ വന്നിരുന്നുവെന്നാണ് അനിഖ പറയുന്നത്. വീടൊക്കെ എങ്ങനെയോ കണ്ട് പിടിച്ച് വന്നു. ഓക്കെ ചേട്ടാ, ഫോട്ടോയെടുക്കാം, നൈസ് മീറ്റിം​ഗ് യു എന്ന് പറഞ്ഞ് പിരിഞ്ഞു. പിന്ന ആയാൾ ഇടയ്ക്ക് മെസേജൊക്കെ അയക്കാറുണ്ട്. അമ്മയുടെ നമ്പറിലാണ് മെസേജ് അയക്കാറെന്നും അനിഖ പറയുന്നു.

അതേസമയം, വിവാഹത്തെക്കുറിച്ച് അമ്മ പറയാറേ ഇല്ലെന്നു, എന്നാൽ ആഘോഷത്തോടെ വിവാഹം ചെയ്യണമെന്ന് തനിക്കാ​ഗ്രഹമുണ്ടെന്നും അനിഖ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. കല്യാണക്കാര്യമോ കുട്ടികളുടെ കാര്യമോ അമ്മ പറയാറില്ല. നിങ്ങൾ എങ്ങനെയെങ്കിലും ജീവിച്ച് പൊക്കോ, സേഫ് ആയാൽ മതിയെന്നാണ് പറയാറ്. എന്നാൽ കല്യാണ ദിവസം ഒരുങ്ങാൻ തനിക്കിഷ്ടമാണെന്നും അനിഖ പറയുന്നു.

അതേസമയം, വിവാഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ മുമ്പുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോഴതില്ല എന്നും താരം വെളിപ്പെടുത്തി. ജീവിതത്തിൽ കുറേപ്പേരുടെ അനുഭവങ്ങൾ കണ്ടിട്ടുണ്ട്. ഇപ്പോൾ എനിക്ക് അത്തരം ബന്ധങ്ങൾ മനസിലാക്കാൻ പറ്റില്ലെന്നും നടി വ്യക്തമാക്കി.

അതേസമയം, പ്രണയാഭ്യർത്ഥനകളൊന്നും തനിക്ക് വരാറില്ലെന്നും എല്ലാവർക്കും തന്നെ പേടിയാണെന്നും താരം പറയുന്നു. താൻ കുറച്ച് സൈലന്റ് ആണ്. കണ്ടാൽ ചിരിച്ചെന്ന് വരില്ല. ആളുകൾ താൻ അഹങ്കാരിയാണെന്ന് പറയാറുണ്ടെന്നും അനിഖ സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം നെ​ഗറ്റീവ് കമന്റുകൾ ഇഷ്ടം പോലെ താൻ കാണാറുണ്ടെന്നും താരം പറയുന്നു. ഇടയ്ക്ക് തന്റെ ഇന്റർവ്യൂകൾ എടുത്ത് നോക്കും. എന്തൊക്കെ പൊട്ടത്തരമാണ് പറഞ്ഞതെന്ന് അറിയണമല്ലോ. എന്നാൽ കമന്റുകളോട് പ്രതികരിക്കാറില്ലെന്നും താരം പറയുന്നു.

അതേസമയം, തനിക്ക് നേരെ വന്ന വിമർശനങ്ങളെക്കുറിച്ച് നേരത്തെ അനിഖ സംസാരിച്ചിട്ടുണ്ട്. നയൻ‌താരയെ അനുകരിക്കുന്നു എന്ന് ചിലർ പറയാറുണ്ട്. ഏത് രീതിയിലാണ് അനുകരിക്കുന്നതെന്ന് മനസിലായിട്ടില്ല. കാഴ്ചയിൽ അൽപം സാമ്യമുണ്ട് എന്ന് ചിലർ പറയാറുണ്ട്. ബേസ് വോയ്സിൽ സംസാരിക്കതിനാലാണത് പറയുന്നതെങ്കിൽ എന്റെ ശബ്ദം ഇങ്ങനെയാണ്. ഈ ശബ്ദത്തിലല്ലേ തനിക്ക് സംസാരിക്കാൻ പറ്റൂയെന്നും അനിഖ അന്ന് ചോദിച്ചു.

ഇം​ഗ്ലീഷിൽ സംസാരിക്കുന്നു എന്നും അനിഖയ്ക്ക് കുറ്റപ്പെടുത്തൽ വരാറുണ്ട്. ആറാം ക്ലാസ് വരെ പഠിച്ചത് എറണാകുളത്ത് ചോയ്സ് സ്കൂളിലാണ്. അവിടെ ഇം​ഗ്ലീഷ് മാത്രമാണ് സംസാരിച്ചിരുന്നത്. മറ്റ് ഭാഷകളിൽ അഭിനയിക്കാൻ പോകുമ്പോഴും ഇം​ഗ്ലീഷിലാണ് സംസാരിച്ചത്. അതുകൊണ്ടാണ് മലയാളത്തിൽ സംസാരിക്കുമ്പോൾ ഇടയ്ക്ക് ഇം​ഗ്ലീഷും കലരുന്നതെന്ന് നടി വ്യക്തമാക്കി.