“ഇതു മഞ്ജു തന്നെയാണോ” ? ഫൂട്ടേജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട് ഞെട്ടി ആരാധകർ

എല്ലാ വാതിലിനു പിന്നിലും നിങ്ങളുടെ ഭാവനയ്ക്കപ്പുറമുള്ള ഒരു ലോകമുണ്ട്.' എന്നാണ് പോസ്റ്ററിന് മഞ്ജു എഴുതിയ ക്യാപ്ഷന്‍.

0
458

സിനിമ ലോകത്തേക്കുള്ള തന്റെ രണ്ടാം വരവിൽ ​ഗംഭീര പ്രകടനവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ലേഡി സൂപ്പർസ്റ്റാർ മ‍ഞ്ജു വാര്യർ. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളെല്ലാം തന്റെ വിജയത്തിന്റെ കാരണങ്ങളായാണ് കാണുന്നത്. നിരവധി പേർക്ക് മഞ്ജുവിന്റെ ജീവിതം ഒരു റോൾ മോഡൽ തന്നെയാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ പുതുതായി ഇറങ്ങുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നതും. ഇപ്പോൾ ഏറ്റവും പുതിയതായി ഫൂട്ടേജ് എന്ന സിനിമയുടെ വിശേഷങ്ങളാണ് മ‍ഞ്ജുവിന്റേതായി പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസം ഫൂട്ടേജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. അത് കണ്ട പ്രേക്ഷകർ ചെറുതായി ഒന്ന് ഞെട്ടി. മഞ്ജുവടക്കമുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. എല്ലാ വാതിലിനു പിന്നിലും നിങ്ങളുടെ ഭാവനയ്ക്കപ്പുറമുള്ള ഒരു ലോകമുണ്ട്.’ എന്നാണ് പോസ്റ്ററിന് മഞ്ജു എഴുതിയ ക്യാപ്ഷന്‍. പോസ്റ്ററില്‍ ഒരു ബെഡ്‌റൂമില്‍ നിന്നുള്ള രംഗമാണ് കാണിച്ചിരിക്കുന്നത്. നടന്‍ വിശാഖ് നായര്‍ നായികയുടെ നെഞ്ചില്‍ തലചായ്ച്ചിരിക്കുന്നതാണ്ചിത്രത്തിലുള്ളത്. മാത്രമല്ല ഇരുവരും വസ്ത്രം ധരിച്ചിട്ടില്ലെന്ന് തോന്നിപ്പിക്കുന്ന ചിത്രവുമാണ്.

ഒറ്റ നോട്ടത്തിൽ മഞ്ജു തന്നെയാണോ ഇത് എന്ന ചോദ്യമാണ് പ്രേക്ഷകരുടെ ഉള്ളിൽ വരുന്നത്. താരം ഷെയർ ചെയ്ത പോസ്റ്റിന് താഴെ മഞ്ജുവിനെ പ്രശംസിച്ച് കൊണ്ട് ചിലർ വന്നപ്പോള്‍ മറ്റ് ചിലര്‍ നടിയെ മോശമാക്കി കൊണ്ടുള്ള കമന്റുകളും പങ്കുവെച്ചിട്ടുണ്ട്. മഞ്ജു വാര്യര്‍ ഗംഭീരമാക്കുകയാണെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്. പ്രേക്ഷകരുടെ ഹൃദയത്തില്‍ എന്നും തങ്ങിനില്‍ക്കുന്ന സിനിമകളാണ് നിങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കുന്നത്. ചില വിഷയങ്ങളെക്കുറിച്ചുള്ള അവബോധത്തിലേക്ക് വെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സിനിമ പോലെയാണ് ഇതും കാണുന്നത്. ഈ ചിത്രം കാണാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇനി കൂടുതല്‍ വിശേഷങ്ങള്‍ അറിയണമെന്നുണ്ട്. എന്നിങ്ങനെ തുടങ്ങി സിനിമയെ പറ്റിയുള്ള ആകാംക്ഷകള്‍ പറഞ്ഞാണ് കൂടുതല്‍ ആളുകളും കമന്റിട്ടിരിക്കുന്നത്.

എന്നാല്‍ ചിത്രത്തിലുള്ള ബാക്ക്ഗ്രൗണ്ട് ചിത്രം കണ്ടതില്‍ അശ്ലീലത കണ്ടെത്തിയാണ് മറ്റ് ചിലരെത്തിയിരിക്കുന്നത്. ഞാന്‍ ആ നടന്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്. ഹോട്ട് ആണല്ലോ ചേച്ചി. ഒരു ബിക്കിനി സീന്‍ കൂടി പ്രതീക്ഷിക്കുകയാണ്. തുടങ്ങി നിരവധി അശ്ലീല കമന്റുകളാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ ഏറ്റവും രസകരമായ കാര്യം എന്തെന്നു വെച്ചാൽ ആ ചിത്രത്തിൽ ഉള്ളത് മഞ്ജുവാര്യർ അല്ല എന്നുള്ളതാണ്. നടി ഗായത്രി അശോകാണ് പോസ്റ്ററില്‍ വിശാഖിനൊപ്പമുള്ളത്. എന്തായാലും കാര്യമറിയാതെ നിരവധിപേരാണ് വിമർശനവുമായി എത്തിയത്.

അതേസമയം, മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന പുത്തന്‍ സിനിമയാണ് ഫൂട്ടേജ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമകൂടിയാണിത്. ചിത്രത്തില്‍ വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങുന്ന ഈ മഞ്ജു വാര്യർ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. എന്തായാലും കൺഫ്യൂഷൻ നിറച്ച ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയതോടുകൂടി ചിത്രത്തിനായുള്ള പ്രേക്ഷകരുടെ ആകാംക്ഷയും ഏറിയിരിക്കുകയാണ്.