യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ, ഒളിവിലുള്ള മറ്റൊരു പ്രതിക്കായി പോലീസ് തെരച്ചിൽ

കൊടുവള്ളി ഫെസ്റ്റിന്റെ ഭാഗമായുള്ള ഗാനമേളക്കിടെ ജംഷാദും കുത്തേറ്റവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.

0
201

കോഴിക്കോട്: കൊടുവള്ളിയിൽ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി പോലീസിന്റെ പിടിയിൽ. മാനിപുരം വാരിക്കാട്ടിൽ ജംഷാദ് ആണ് അറസ്റ്റിലായത്. വാക്കു തർക്കത്തിനിടെ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ. കൊടുവള്ളി ഇൻസ്‌പെക്ടർ സി ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊടുവള്ളി ഫെസ്റ്റിന്റെ ഭാഗമായുള്ള ഗാനമേളക്കിടെ ജംഷാദും കുത്തേറ്റവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതിനു പിന്നാലെ ജംഷാദും നേരത്തെ പിടിയിലായ തമീമും മറ്റൊരു പ്രതി മനുവും ചേർന്ന് യുവക്കളെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.

ഞെള്ളോറമ്മൽ ആശിഖ്, പാലക്കാംകണ്ടി സജീർ എന്നിവർക്കാണ് കുത്തേറ്റത്. കുത്തേറ്റ ആഷിഖിന്റെ കുടൽ പുറത്തു ചാടിയിരുന്നു. ഒളിവിൽ പോയ മാനുവിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.