“നീ എത്ര അകലെയായിരുന്നാലും എന്റെ മനസിൽ നീ മാത്രം” ; പ്രണയദിനത്തിൽ വൈറൽ ആയി ബാലയുടെ ഭാര്യ എലിസബത്തിന്റെ വീഡിയോ

ബാലചേട്ടന്റെ അല്ലെങ്കിൽ സെലിബ്രിറ്റിയുടെ വൈഫ് ആയതുകൊണ്ട് മാത്രം ഞാൻ എന്തൊക്കയോ വീഡിയോ പങ്കുവെക്കുകയാണെന്നും പലരും കമന്റ് കുറിച്ച് കണ്ടു. അതേ ഞാൻ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്.

0
387

പ്രണയിക്കുന്നവർക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും ആഘോഷിക്കാനുള്ള ഒരു ദിവസമാണ് വാലൻന്റൈ‍ൻ ദിനം. പരസ്പരം ഇഷ്ടം തുറന്ന് പറയാനും ചിലർ ഈ ദിവസം തിരഞ്ഞെടുക്കുന്നു. സോഷ്യൽ മീഡിയയുടെ വരവോടെ പരസ്പരമുള്ള പ്രണയം പോസ്റ്റുകളിലൂടേയും, സ്റ്റോറികളിലൂടേയുമാണ് കമിതാക്കൾ പങ്കുവെക്കുന്നത്. പ്രണയ ദിനമായി കഴിഞ്ഞാൽ പിന്നെ സെലിബ്രിറ്റികളുടെ വാലൻന്റൈ‍ൻ ദിന ആഘോഷങ്ങളുടെയും, സർപ്രൈസ് ​ഗിഫ്റ്റുകളുടെയുമൊക്കെ വീഡിയോ ആണ് സോഷ്യൽ മീഡിയ നിറയെ. അത്തരത്തിൽ നടൻ ബാലയുടെ ഭാര്യയും ഡോക്ടറും ഡിജിറ്റൽ ക്രിയേറ്ററുമായ എലിസബത്ത് പങ്കിട്ട വാലന്റൈൻസ് ഡെ സ്പെഷ്യൽ കുറിപ്പും വീഡിയോയുമാണ് ശ്രദ്ധിക്കപ്പെടുന്നത്.

മൂന്ന് വർഷം മുമ്പ് ഈ ദിനത്തിൽ ഞാൻ നിനക്ക് നൽകിയ വാക്ക് ഇന്നും പാലിക്കുന്നു എന്നാണ് എലിസബത്ത് മനോഹരമായ ​ഗാനത്തിനൊപ്പം സോഷ്യൽമീഡിയിൽ കുറിച്ചത്. നീ എത്ര അകലെയായിരുന്നാലും നമ്മൾ എത്ര കണ്ടില്ലെങ്കിലും ശൂന്യതയിൽ ഒളിച്ചാലും എന്റെ മനസിൽ നീ മാത്രമാണ് എന്നും എന്നെന്നും എന്ന അർഥം വരുന്ന ഒരു ഗാനമാണ് എലിസബത്ത് പങ്കുവെച്ചത്. തന്റെ യുട്യൂബ് ചാനലിലാണ് എലിസബത്ത് വീഡിയോ പങ്കിട്ടത്. നിരവധിപേർ എലിസബത്തിനും ബാലയ്ക്കും പ്രണയദിനാശംസകൾ നേർന്ന് എത്തുകയും ചെയ്തു. എന്നാൽ മൂന്ന് വർഷത്തിന് മുൻപ് വിവാഹിതരായ ഇരുവരും ഇപ്പോൾ അകന്നാണ് താമസിക്കുന്നത്. എലിസബത്ത് ഇപ്പോൾ കേരളത്തിന് പുറത്ത് ഏതോ ഒരു സംസ്ഥാനത്താണ് ഡോക്ടറായി ജോലി ചെയ്യുന്നത്.

അടുത്തിടെ അവധിക്കായി നാട്ടിലെത്തിയിരുന്നു എലിസബത്ത്. പക്ഷെ ബാലയെ കാണാൻ എലിസബത്ത് പോയിരുന്നില്ല. താരപത്നിയുടെ അവധി ആഘോഷം മുഴുവൻ മാതാപിതാക്കൾക്കൊപ്പമായിരുന്നു. ബാലയെ കാണാൻ പോകുന്നില്ലേയെന്ന ചോദ്യവുമായി നിരവധിപേർ കമന്റിൽ എത്തിയെങ്കിലും എലിസബത്ത് ഒന്നിനോടും പ്രതികരിച്ചില്ല. അത്തരത്തിൽ ഏറെ നാളായി കമന്റുകളോടൊന്നും ഒന്നും പ്രതികരിക്കാതിരുന്ന ശേഷമാണ് പ്രണയ ദിനത്തിൽ വീഡിയോയുമായി എലിസബത്ത് എത്തുന്നത്.

അവരുടെ വീഡിയോ ഇങ്ങനെ ആയിരുന്നു. ‘ഹാപ്പി വാലന്റൈൻസ് ഡെ എല്ലാവർക്കും. എന്നെ കുറിച്ച് വന്ന മോശം കമന്റുകളോട് പ്രതികരിച്ചതിന് പലരും നെ​ഗറ്റീവ് കമന്റിട്ട് കണ്ടു. തോന്നിയപോലെ ഒരാളെ കെട്ടി പണികിട്ടിയിരിക്കുന്നതല്ല ഡിപ്രഷൻ എന്നൊക്കെയാണ് കമന്റ് വന്നത്.”ഇന്ന കാരണം കൊണ്ട് മാത്രമെ ഡിപ്രഷൻ വരാവൂ എന്നൊന്നുമില്ലല്ലോ. ഡിപ്രഷനുമായി ബന്ധപ്പെട്ട് ലക്ഷണങ്ങൾ അടക്കം ഉൾപ്പെടുത്തി വിശദമായി മറ്റൊരു വീഡിയോ ചെയ്യുന്നതായിരിക്കുമെന്നും എലിസബത്ത് പറയുന്നു. അതേസമയം, ബാലചേട്ടന്റെ അല്ലെങ്കിൽ സെലിബ്രിറ്റിയുടെ വൈഫ് ആയതുകൊണ്ട് മാത്രം ഞാൻ എന്തൊക്കയോ വീഡിയോ പങ്കുവെക്കുകയാണെന്നും പലരും കമന്റ് കുറിച്ച് കണ്ടു. അതേ ഞാൻ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്. അതിൽ ആർക്കും തർക്കമൊന്നുമില്ലല്ലോ. അതുകൊണ്ട് സോഷ്യൽമീഡിയ പേജ് തുട‌ങ്ങാൻ പാടില്ലെന്നുണ്ടോ. വിവാഹത്തിന് മുമ്പും എനിക്ക് സോഷ്യൽമീഡിയ പേജുണ്ടായിരുന്നു. അതിൽ ഒരുപാട് ഫോളോവേഴ്സുണ്ടായിരുന്നു.’

‘പിന്നീട് ഞാൻ അത് ഡിലീറ്റ് ചെയ്ത് പുതിയ അക്കൗണ്ട് തുടങ്ങുകയായിരുന്നു. ഞാൻ സെലിബ്രിറ്റിയുടെ വൈഫായതുകൊണ്ട് ആരും എന്റെ വീഡിയോ കാണേണ്ടതില്ല. ഇതെല്ലാം ഞാൻ എന്റെ സന്തോഷത്തിന് വേണ്ടി ചെയ്യുന്നതാണ്. ഫേമസാകാൻ ബാലയെ കെട്ടിയെന്ന് തോന്നുന്നവർ അൺഫോളോ ചെയ്ത് പോവുക. ഡ്യൂട്ടി തിരക്കുള്ളതുകൊണ്ടാണ് കമന്റിന് മറുപടി കൊടുക്കാത്തത്.’ ‘കുറച്ചുകാലം ലീവെടുത്ത് റെസ്റ്റെടുത്താലോയെന്ന് ചിന്തിക്കുന്നുണ്ട്. നെ​ഗറ്റീവ് കമന്റുകൾ എന്നെ ബാധിക്കുകയും എനിക്ക് വിഷമമാവുകയും ചെയ്യുന്നുണ്ട്. ഒരാൾ മരിച്ചശേഷം അയാളെ കുറച്ച് നല്ലത് പറയുകയല്ല വേണ്ടത്. ജീവിച്ചിരിക്കുമ്പോൾ അയാളെ കുറ്റപ്പെടുത്താതിരിക്കുക. അതുപോലെ നമ്മളെ സപ്പോർട്ട് ചെയ്യുന്ന ഒരാളെ വേണം പ്രണയിക്കാൻ.’ ‘ടോക്സിക്ക് റിലേഷൻഷിപ്പിൽ പെടാതിരിക്കാൻ ശ്രമിക്കുക. പെട്ടാലും മാന്യമായി ഇറങ്ങി വരിക’, എന്നെല്ലാമാണ് പ്രണയദിനത്തിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ എലിസബത്ത് പറഞ്ഞത്.