പൊട്ടിച്ച പാറ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നതിനിടെ പാറക്കഷണം ദേഹത്തേക്ക് വീണു ; അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

പരുക്കേറ്റ തൊഴിലാളിയെ ഉടൻ തന്നെ വെഞ്ഞാറമുട് ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

0
157

തിരുവനന്തപുരം : പൊട്ടിച്ച പാറ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നതിനിടെ ലോറിയിൽ നിന്ന് പാറക്കഷണം ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശി സാഹിദുൾ ഹഖ് (34) ആണ് മരിച്ചത്. വെഞ്ഞാറമൂട് കിഴായിക്കോണത്തു പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിലാണ് അപകടമുണ്ടായത് .

പൊട്ടിച്ച പാറ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നതിനായി ലോറിയിൽ കയറ്റിയിറക്കുകയായിരുന്നു. ഇതിനിടിയിലാണ് പാറ കഷ്ണം തൊഴിലാളിയുടെ ദേഹത്തേക്ക് വീണത്. പരുക്കേറ്റ തൊഴിലാളിയെ ഉടൻ തന്നെ വെഞ്ഞാറമുട് ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെഞ്ഞാറമുട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.