“ഇതൊക്കെ ഒന്ന് നിർത്തിക്കൂടേ, എത്ര രൂപ വേണമെങ്കിലും തരാം”..; വൈറലായി ഉണ്ണിമുകുന്ദന്റെ പോസ്റ്റ്

ഒരു ഗ്രൂപ്പില്‍ ഉണ്ണിയെയും നടി അനുശ്രീയെയും ചേര്‍ത്തുള്ള ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുള്ള മറുപടിയാണ് പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിൽ ഉണ്ണി പങ്കിട്ടിരിക്കുന്നത്. ​

0
422

നിരവധി ഫീമെയിൽ ഫാൻസ് ഉള്ള ഒരു താരമാണ് നമ്മുടെ ഉണ്ണിമുകുന്ദൻ. താരത്തിന്റെ അഭിനയം കൊണ്ടുമാത്രമല്ല ഇന്നും താരം അവിവാഹിതനായി തുടരുന്നു എന്നതാണ് ഉണ്ണിക്ക് ആരാധികമാർ കൂടാൻ ഒരു കാരണം. ഭാവി വധുവിനെ കുറിച്ച് ഒരുപാട് സങ്കല്‍പങ്ങള്‍ പലപ്പോഴായി ഉണ്ണി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ കരിയറും ഫിറ്റ്നസുമെല്ലാം ഫോക്കസ് ചെയ്ത് മുന്നോട്ട് പോകുന്ന ഉണ്ണി മുകുന്ദൻ വിവാഹത്തിനുള്ള പ്രാഥമിക നീക്കങ്ങൾ പോലും ആരംഭിച്ചിട്ടില്ല. നടക്കുമ്പോൾ നടക്കട്ടെയെന്ന സമീപനമാണ് വിവാഹ കാര്യത്തിൽ ഉണ്ണി മുകുന്ദന് ഉള്ളത്. എന്നിരുന്നാലും ഭാവി വധുവിനെക്കുറിച്ചുള്ള ചില സങ്കൽപ്പങ്ങളൊക്കെ ഉണ്ണി മുകുന്ദൻ ചില അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

പ്രണയം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടുള്ള ​ഗോസിപ്പുകളിൽ അധികം വരാത്ത പേരാണ് ഉണ്ണി മുകുന്ദന്റേത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഗ്രൂപ്പില്‍ ഉണ്ണിയെയും നടി അനുശ്രീയെയും ചേര്‍ത്തുള്ള ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുള്ള മറുപടിയാണ് പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിൽ ഉണ്ണി പങ്കിട്ടിരിക്കുന്നത്. ​ പോപ്പുലര്‍ ഒപ്പീനിയന്‍സ് മലയാളം എന്ന ഗ്രൂപ്പില്‍ വന്ന പോസ്റ്റിനാണ് താരം മറുപടി നൽകിയത്. ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം ‘മലയാളികള്‍ കാത്തിരിക്കുന്ന ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്നാണ് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം? എന്നാണ് ഉണ്ണി ചോദിക്കുന്നത്.

നടന്റെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഇതൊന്നും അറിയാത്തവരെ കൂടി ഇത്തരം സ്ക്രീൻ ഷോട്ട് പങ്കിട്ട് അറിയിക്കണമായിരുന്നുവോ എന്നാണ് ചിലരുടെ ചോദ്യം. ആരും അറിഞ്ഞില്ലായിരുന്നു. ഇപ്പോ നാട്ടാരെ മുഴുവൻ അറിയിച്ചു, ഇതൊക്കെ നോക്കിയിരുന്നു പോസ്റ്റ്‌ ചെയ്‌താൽ സെൽഫ് പ്രമോഷൻ നടക്കും എന്നിങ്ങനെ ചിലർ വിമർശിക്കുകയും ചെയ്തു. അതേസമയം, ഒട്ടനവധി രസകരമായ കമന്റുകളും നടന്റെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ജോഡിയാണ് നിങ്ങൾ, സാധാരണ അവരുടെ ലൈൻ ഇങ്ങനെയാണ്. ഉണ്ണിമുകുന്ദൻ അനുശ്രീയോട് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും… ഇതിപ്പോ ഇത്രേം സംഭവിച്ചുള്ളല്ലോ സമാധാനം , എന്നിങ്ങനെ ചിലർ രസകരമായി കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.

തീർന്നിട്ടില്ല ഇനിയും ഉണ്ട്. അനുശ്രീയെ അങ്ങ് കെട്ടണം പിന്നെ ഇവന്മാർ എന്ത് എടുത്തിട്ട് ന്യൂസ്‌ കൊടുക്കും?, ഇതൊക്കെ ഒരു രസം അല്ലേ ഉണ്ണിയേട്ടാ… നിങ്ങൾ സെലിബ്രിറ്റി അല്ലായിരുന്നെങ്കിൽ ആരെങ്കിലും ഇതൊക്കെ തിരക്കുമായിരുന്നോ, ഇതൊക്കെയൊരു ഫണ്ണായിട്ട് എടുക്ക് ഉണ്ണിയേട്ടാ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. അതേസമയം ഇന്നേവരെ ഒരുമിച്ച് ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലാത്തവരാണ് ഉണ്ണി മുകുന്ദനും അനുശ്രീയും. എന്നാൽ അടുത്ത സൗഹൃദമുള്ളവരാണ് ഇരുവരും. മാത്രമല്ല രണ്ടുപേരും അവിവാഹിതർ. ഒട്ടനവധി പരിപാടികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. അതിനുശേഷമാണ് ഇരുവരെയും ഒരു ജോഡിയായി പ്രഖ്യാപിച്ച് ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

അതേസമയം, ജയ് ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 11നാണ് ചിത്രം തിയറ്ററില്‍ എത്തുക. വിഷുവിനോട് അനുബന്ധിച്ചാകും റിലീസ്. രഞ്‍ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങി നിരവധി പേര്‍ വേഷമിടുന്നുണ്ട്.