സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നു, “ക്യൂട്ട് ഫാമിലി” ; രണ്ടാമത്തെ കൺമണിക്ക് പേരിട്ട് പേളിയും, ശ്രീനിഷും

പേളിയുടെ വീട്ടില്‍ വച്ച് വളരെ ലളിതമായിട്ടും എന്നാല്‍ ആഡംബരത്തോടും കൂടിയുമായിരുന്നു കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടത്തിയത്. നിതാര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

0
361

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് പേളി മാണി. സോഷ്യൽ മീഡിയയിലെ സൂപ്പർ താരമാണ് പേളി .ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം നിരവധി ആരാധകരാണ് താരത്തിനുള്ളത്. പേളിയോടുള്ള സ്നേഹം ഭർത്താവ് ശ്രീനിഷിനോടും മകൾ നിലയോടുമെല്ലാം ആരാധകർക്കുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരരാർത്ഥികളായി എത്തിയ ഇരുവരും അവിടെ വെച്ചാണ് കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും എല്ലാം. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു.

വളരെ വർഷങ്ങൾക്ക് മുമ്പ് പേളി ആരംഭിച്ചതാണ് പേളി മാണി ഷോ എന്ന യുട്യൂബ് ചാനൽ. അതിലൂടെ പേളിയുടെ ജീവിതം പ്രേക്ഷകർക്ക് മുമ്പിൽ ഒരു തുറന്ന പുസ്തകമായി. അതുപോലെ കേരളത്തില്‍ ഏറ്റവുമധികം ആഘോഷമാക്കിയ ഗര്‍ഭകാലമായിയരുന്നു പേളിയുടേത്. താന്‍ വീണ്ടും അമ്മയാവാന്‍ പോവുകയാണെന്ന് പേളി പറഞ്ഞത് മുതല്‍ ആരാധകരും ഇതിന് പിന്നാലെയായിരുന്നു. ഒടുവില്‍ ജനുവരി പതിമൂന്നിന് തങ്ങള്‍ക്കൊരു കുഞ്ഞ് കൂടി പിറന്നുവെന്ന് പേളിയുടെ ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദ് വെളിപ്പെടുത്തി. എന്നാൽ പ്രസവത്തിന് ശേഷം കുഞ്ഞിന്റെ വിശേഷങ്ങളുമായി ഇരുവരും എത്താതിരുന്നത് ആരാധകരെ നേരിയ തോതിൽ നിരാശരാക്കിയിരുന്നു.

എന്നാൽ ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്കൊടുവില്‍ തന്റെ പൊന്നോമനയെ ആരാധകർക്ക് മുമ്പിൽ എത്തിച്ചിരിക്കുകയാണ് പേളി. മകളുടെ പേരും മുഖവും വെളിപ്പെടുത്തിയ ചിത്രങ്ങള്‍ക്ക് പിന്നാലെ വീഡിയോയുമായിട്ടാണ് താരമിപ്പോൾ എത്തിയത്. മകളുടെ നൂലുക്കെട്ടിനോട് അനുബന്ധിച്ചുള്ള ചടങ്ങുകളുടെ വീഡിയോയായിരുന്നു യൂട്യൂബിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കുഞ്ഞിനെ പേളി താലേലിക്കുന്നതും ഇതിനിടയില്‍ മകള്‍ കരയുമ്പോള്‍ ആശ്വസിപ്പിക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നത്.

ഭര്‍ത്താവും നടനുമായ ശ്രീനിഷും മൂത്തമകള്‍ നിലയും പേളിയുടെ കൂടെ ഉണ്ടായിരുന്നു. ശേഷം കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് മകളുടെ നൂലുക്കെട്ട് ചടങ്ങ് നടത്തിയിരിക്കുന്നത്. കുഞ്ഞിനെ പേളി താലേലിക്കുന്നതും ഇതിനിടയില്‍ മകള്‍ കരയുമ്പോള്‍ ആശ്വസിപ്പിക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നത്. ഭര്‍ത്താവും നടനുമായ ശ്രീനിഷും മൂത്തമകള്‍ നിലയും പേളിയുടെ കൂടെ ഉണ്ടായിരുന്നു. ശേഷം കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് മകളുടെ നൂലുക്കെട്ട് ചടങ്ങ് നടത്തിയിരിക്കുന്നത്.

പേളിയുടെ വീട്ടില്‍ വച്ച് വളരെ ലളിതമായിട്ടും എന്നാല്‍ ആഡംബരത്തോടും കൂടിയുമായിരുന്നു കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടത്തിയത്. നിതാര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നിതാരയും നിലയും രണ്ട് പേരും എന്റെ കണ്മണികളാണെന്ന് പേളി പറയുമ്പോള്‍ മുത്തുമണികളുമാണൊണ് ശ്രീനിഷ് പറയുന്നത്. ഏറ്റവുമൊടുവില്‍ ‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന് തുടങ്ങുന്ന താരാട്ട് പാട്ട് പേളി സ്വന്തം സൗണ്ടില്‍ പാടുന്നതോട് കൂടിയാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

അതേസമയം, ഏറെ കാലത്തിന് ശേഷം പേളിയുടെ കാത്തിരുന്ന വീഡിയോ കണ്ട സന്തോഷത്തിലാണ് ആരാധകർ. നിരവധി പേരാണ് പേളിക്കും കുടുംബത്തിനും ആശംസകൾ ആറിയിച്ചു കമന്റിട്ടിരിക്കുന്നത്. അതിൽ ചിലത് ഇങ്ങനെ ആണ് . ചേച്ചി മുന്‍പത്തേതിനെക്കാളും ഒരുപാട് സുന്ദരിയായിരിക്കുന്നു. നിങ്ങള്‍ ഇതുപോലെ യൂട്യൂബ് ചാനല്‍ തുടങ്ങിയില്ലായിരുന്നെങ്കില്‍ നിങ്ങടെ സന്തോഷ ജീവിതം എങ്ങനെ കാണാന്‍ പറ്റുമായിരുന്നു എന്നാണ് ചിലരുടെ ചോദ്യം.

ബിഗ് ബോസ് കഴിഞ്ഞപ്പോള്‍ നിങ്ങളെ ഞങ്ങള്‍ കുറേ മിസ്സ് ചെയ്യുമായിരുന്നു. ഇപ്പോള്‍ നിങ്ങളെല്ലാരും ഞങ്ങളുടെ വീട്ടിലെ ആരെക്കൊയോ ആണ്. ഇന്നത്തെ കാലത്ത് കല്യാണം വേണ്ട, ഫാമിലി വേണ്ട, സിംഗിള്‍ ആയി ജീവിച്ചാല്‍ മതി എന്ന് ആലോചിക്കുന്ന പലരും പേളിയുടെ ഈ കുടുംബജീവിതം കണ്ട് രണ്ടാമത് ഒന്ന് ചിന്തിക്കും എന്നാണ് മറ്റു ചിലർ പറയുന്നത്. എന്തായാലും പേളിയുടെ രണ്ടാമത്തെ കൺമണിയേയും ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകരും.