മലപ്പുറത്ത് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവം ; അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കലക്ടർക്ക് മന്ത്രിയുടെ നിർദേശം

കല്ലിങ്കൽ പറമ്പ് എംഎസ്എംഎച്ച്എസ്എസിലെ ആറാം ക്ലാസുകാരി ആയിഷ റിദ, ഒൻപതാം ക്ലാസുകാരി ഫാത്തിമ മുഹ്സിന എന്നിവരാണ് മരിച്ചത്

0
111

മലപ്പുറം: വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി മലപ്പുറം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച് വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിലമ്പൂർ കൽപകഞ്ചേരിയിൽ സ്ക്വാട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിനെത്തിയ കുട്ടികളാണ് കഴിഞ്ഞ ദിവസം മുങ്ങിമരിച്ചത്.

കല്ലിങ്കൽ പറമ്പ് എംഎസ്എംഎച്ച്എസ്എസിലെ ആറാം ക്ലാസുകാരി ആയിഷ റിദ, ഒൻപതാം ക്ലാസുകാരി ഫാത്തിമ മുഹ്സിന എന്നിവരാണ് മരിച്ചത്. കരിമ്പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ചുഴിയിൽ പെടുകയായിരുന്നു. മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു .