സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് ; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46160 രൂപയാണ്.

0
164

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇടിഞ്ഞത്. ഇന്നലെ 80 രൂപയുടെ കുറവുണ്ടായിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46160 രൂപയാണ്. ഗ്രാമിന് 5,770 രൂപയും. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം എത്തിനിൽക്കുന്നത്.

രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതൽ സ്വർണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ട് ദിവസംകൊണ്ട് സംസ്ഥാനത്ത് കുറഞ്ഞത് 240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി നിരക്ക് 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില വിപണി വില 4775 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു രൂപയാണ് വർധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില വിപണി വില 4795 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ഫെബ്രുവരി 1 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കൂടി 46,520 രൂപയിലെത്തി
ഫെബ്രുവരി 2 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കൂടി 46,640 രൂപയിലെത്തി
ഫെബ്രുവരി 3 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു 46,480 രൂപയിലെത്തി
ഫെബ്രുവരി 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46,480 രൂപ
ഫെബ്രുവരി 5 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു 46360 രൂപയിലെത്തി
ഫെബ്രുവരി 6 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു 46200 രൂപയിലെത്തി
ഫെബ്രുവരി 7 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കൂടി 46400 രൂപയിലെത്തി
ഫെബ്രുവരി 8 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46400 രൂപ
ഫെബ്രുവരി 9 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു 46320 രൂപയിലെത്തി
ഫെബ്രുവരി 10 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു 46160 രൂപയിലെത്തി