‘ദിയ ചെയ്തത് കണ്ട് ഞെട്ടി അശ്വിൻ, എന്റെ കയ്യിൽ തരാൻ ഒന്നുമില്ല’ ; വീഡിയോക്ക് താഴെ കമന്റുകളുടെ പ്രവാഹം

ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങളും വാച്ചും വൈനും പെര്‍ഫ്യൂമുമെല്ലാം ദിയ നല്‍കിയ സമ്മാനപ്പെട്ടിയിലുണ്ടായിരുന്നു.

0
426

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമാണ് ദിയ കൃഷണ. എന്നാല്‍ താരപുത്രി എന്നതിലുപരിയായി സോഷ്യല്‍ മീഡിയയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ദിയ കൃഷ്ണ പങ്കുവെക്കുന്ന വ്‌ളോഗുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഈയ്യടുത്താണ് ദിയയും സുഹൃത്തായ അശ്വിന്‍ ഗണേഷും തമ്മിലുള്ള പ്രണയം ഇരുവരും തുറന്നു പറയുന്നത്. ഏറെ നാളായി ഇരുവരും പ്രണയത്തിലാണോ എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അന്നെല്ലാം സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു ദിയയും അശ്വിനും പറഞ്ഞത്. എന്നാല്‍ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ അശ്വിന്‍ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കിട്ടു കൊണ്ട് തങ്ങളുടെ പ്രണയം ഇരുവരും പരസ്യപ്പെടുത്തുകയായിരുന്നു. ഇതോടുകൂടി ദിയയുടെ കല്യാണ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ഇതിനിടെ ഇപ്പോഴിതാ ദിയ പങ്കുവെച്ചൊരു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വാലന്റൈന്‍സ് ഡേക്ക് തന്റെ പ്രിയതമനമോ പ്രിയതമയ്ക്കോ സർപ്രൈസ് ​ഗിഫ്റ്റുകൾ നൽകുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഒരു വെറൈറ്റിക്ക് വേണ്ടി അശ്വിന് മുന്‍കൂറായി സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ദിയ. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ ദിയ തന്നെയാണ് വീഡിയോ പങ്കുവച്ചത്. അശ്വിന് പെട്ടിനിറയെ സമ്മാനങ്ങളാണ് ദിയ ഒരുക്കിയിരിക്കുന്നത്. ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങളും വാച്ചും വൈനും പെര്‍ഫ്യൂമുമെല്ലാം ദിയ നല്‍കിയ സമ്മാനപ്പെട്ടിയിലുണ്ടായിരുന്നു. ദിയ നൽകിയ സര്‍പ്രൈസില്‍ ആകെ വണ്ടറടിച്ചിരിക്കുന്ന അശ്വിനാണ് വീഡിയോയുടെ ഹൈലൈറ്റ്. തിരികെ നല്‍കാന്‍ എന്റെ കയ്യില്‍ ഒന്നും ഇല്ലല്ലോ എന്ന് പറയുന്ന അശ്വിനെ വീഡിയോയില്‍ കാണാം. എന്നും തനിക്ക് സര്‍പ്രൈസ് തന്ന് ഞെട്ടിക്കാറുള്ള അശ്വിന് താനൊരു സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിയ പറയുന്നത്. സന്തോഷം കൊണ്ട് ദിയയ്ക്ക് അശ്വിന്‍ ചുംബനം നല്‍കുകയും ചെയ്യുന്നുണ്ട്.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ചേച്ചി ഒരിക്കലും ചേട്ടനെ നഷ്ടപ്പെടുത്തിക്കളയരുത് എന്ന് പറയുന്നവരാണ് ഏറെയും. നിഷ്‌കളങ്കനാണ്, കൊച്ചു കുട്ടിയെ പോലെ എക്‌സൈറ്റഡ് ആണ് അശ്വിന്‍, അശ്വിന്റെ കണ്ണുകളില്‍ നല്ല എക്‌സൈറ്റ്‌മെന്റുണ്ട്, ഇവനെപ്പോലൊരാളെ കിട്ടിയത് അവളുടെ ഭാഗ്യമാണ് ആരുടേയും കണ്ണ് തട്ടാതെ ഇരിക്കട്ടെ, എന്നിങ്ങനെ തുടങ്ങി കമിതാക്കൾക്ക് വിവാഹ ആശംസകൾ നേരുന്ന കമന്റുകൾ വരെ ഉണ്ട്. അതേസമയം, ഏറെ നാളത്തെ സൗഹൃദത്തിന് ശേഷമാണ് ദിയയെ അശ്വിൻ പ്രെപ്പോസ് ചെയ്തത്. അശ്വിന്‍ പ്രപ്പോസ് ചെയ്തപ്പോള്‍ യെസ് പറയാന്‍ ദിയ റെഡിയായിരുന്നു. ഇപ്പോഴും ദിയയെ സിനിമാറ്റിക്ക് സ്‌റ്റൈലില്‍ പ്രപ്പോസ് ചെയ്യുന്ന അശ്വിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ട്രെന്റിങിലുണ്ട്.

മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പിന് ഒടുവിലായിരുന്നു ദിയയെ അശ്വിന്‍ പ്രപ്പോസ് ചെയ്തത്. അതിനായി മോതിരം പണിയാന്‍ അളവ് കൊടുത്തത് അടക്കമുള്ള വീഡിയോ അശ്വിന്‍ പങ്കിട്ടിരുന്നു. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ വിവാഹിതയാകുമെന്നാണ് ദിയ പറയുന്നത്. അശ്വിന്റെ വീട്ടില്‍ നിന്നുള്ള വീഡിയോകള്‍ ദിയ പങ്കുവെക്കാറുണ്ട്. എന്നാൽ, വിവാഹക്കാര്യം വരെ ദിയ പരസ്യമായി പറഞ്ഞെങ്കിലും ദിയയുടെ വീട്ടുകാര്‍ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. കൃഷ്ണകുമാറിനും കുടുംബത്തിനും ഈ ബന്ധത്തിന് സമ്മതമല്ലേയെന്ന് വരെ ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവരുടെ പ്രതികരണത്തിനായാണ് സോഷ്യൽ മീഡിയയുടെ കാത്തിരിപ്പ്