പോലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം

ഇരുവാഹനങ്ങളും കൂട്ടിയിടിച്ചതിന്റെ ആഘാതത്തില്‍ സാനി ബേബി ജീപ്പിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

0
130

ആലപ്പുഴ: പച്ചയില്‍ പൊലീസ് സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. എടത്വാ സ്വദേശി സാനി ബേബി(29)യാണ് മരിച്ചത്. സാനി ഒരു ക്ഷീരകര്‍ഷകനാണ്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് തകഴി പച്ചയിലേക്ക് 30 കിലോമീറ്ററോളം ദൂരമുണ്ട്. ഇന്ധനം നിറയ്ക്കാനാണ് ഇവിടേയ്‌ക്കെത്തിയയതാണ് പോലീസ് വാഹനം. അപകടം നടക്കുമ്പോള്‍ ജീപ്പില്‍ ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് അപകടം നടന്നത്. ആലപ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന ആലപ്പുഴ സൗത്ത് പൊലീസിന്റെ ജീപ്പാണ് പച്ച ലൂര്‍ദ് മാതാ പള്ളിയ്ക്ക് സമീപത്തുവച്ച് അപകടത്തില്‍പ്പെട്ടത്. പച്ചയിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു സാനി ബേബി. ഇരുവാഹനങ്ങളും കൂട്ടിയിടിച്ചതിന്റെ ആഘാതത്തില്‍ സാനി ബേബി ജീപ്പിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.