ഒന്ന് അയോധ്യവരെ പോയാലോ? ; കേരളത്തില്‍നിന്നും അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്ന്

രാമക്ഷേത്ര ദർശനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 200 ട്രെയിൻ സർവീസുകളാണ് നടത്തുന്നത്. 24 എണ്ണം കേരളത്തിൽ നിന്നാണ്

0
275

കേരളത്തിൽ നിന്ന് അയോധ്യയിലേയ്ക്കുള്ള ആദ്യ ആസ്ത സ്പെഷൽ ട്രെയിൻ ഇന്ന് പുറപ്പെടും. തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്ന് രാവിലെയാണ് ട്രെയിന്‍ യാത്രയുടെ ഫ്ലാഗ് ഓഫ്. രാവിലെ 10ന് യാത്ര ആരംഭിക്കും. രാമക്ഷേത്ര ദർശനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 200 ട്രെയിൻ സർവീസുകളാണ് നടത്തുന്നത്. 24 എണ്ണം കേരളത്തിൽ നിന്നാണ്. 3300 രൂപയാണ് നിരക്ക് .

നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതില്‍ ആദ്യ സര്‍വീസ് ജനുവരി 30ന് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും പിന്നീട് റദ്ദാക്കി. മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടാണ് പ്രത്യേക യാത്ര സംഘടിപ്പിക്കുന്നത്.

കേരളത്തില്‍നിന്ന് അടക്കം ഒരു നിയോജക മണ്ഡലത്തില്‍നിന്ന് ആയിരം പേരെയാണ് പങ്കെടുപ്പിക്കുന്നത്. യുപിയിലെത്തുന്നവര്‍ക്ക് അവിടത്തെ ബിജെപി പ്രവര്‍ത്തകരാണ് ഭക്ഷണ, താമസ സൗകര്യങ്ങളൊരുക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് വരെ അയോധ്യ സജീവ ചര്‍ച്ചയാക്കാന്‍ ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിക്കുന്നത്.