മാറ്റമില്ലാതെ സ്വർണവില ; ഒരു പവൻ സ്വർണത്തിന് 46,400 രൂപ

ഈ മാസത്തെ ഏറ്റവും കൂടുതൽ സ്വർണവില രേഖപ്പെടുത്തിയിരുന്നത് രണ്ടാം തിയതിയാണ്

0
200

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാമിന് 5800 രൂപയാണ് വില. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 46,400 രൂപയായി. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർധിച്ച് വില 5800 ൽ എത്തിയിരുന്നു. ഇതോടെയാണ് ഒരു പവൻ സ്വർണത്തിന് വില 46,400 രൂപയിലെത്തിയത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4795 രൂപയാണ്.

ഈ മാസത്തെ ഏറ്റവും കൂടുതൽ സ്വർണവില രേഖപ്പെടുത്തിയിരുന്നത് രണ്ടാം തിയതിയാണ്. അന്ന് 46640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ മാസം 18ന് ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. 45,920 രൂപയായിരുന്നു അന്ന് സ്വർണവില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില ഉയരുകയായിരുന്നു.