‘എല്ലാ കാലവും എല്ലാവരെയും ഒരുപോലെ കബളിപ്പിക്കാൻ സാധിക്കില്ല, ജെനുവിനായി നിൽക്കുന്നതാണ് നല്ലത്’ ; നവ്യ പറഞ്ഞത് കാവ്യയെക്കുറിച്ചോ ?

സിനിമയിൽ ഒരുപാട് പേർക്ക് ഒന്നും അറിയില്ലെന്നും താൻ പാവമാണെന്നുമുള്ള അഭിനയമുണ്ട്' എന്നും നവ്യ പറഞ്ഞു.

0
318

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് നവ്യ നായർ. വിവാഹത്തോടെ സിനിമയിൽ നിന്ന് കുറച്ചുനാൾ ഇടവേളയെടുത്തെങ്കിലും ഇപ്പോൾ അഭിനയത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് താരം. നവ്യയുടെ തിരിച്ചുവരവിനെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചതും. അടുത്തിടെയായി സോഷ്യൽ മീഡിയയിലും റിയാലിറ്റി ഷോകളിൽ ജഡ്ജായുമൊക്കെയെത്തി നവ്യ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റി. നവ്യയെപ്പോലെ തന്ന മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി കാവ്യാമാധവനും. മലയാളത്തിന്റെ മുഖശ്രീയായി ആണ് കാവ്യ അറിയപ്പെട്ടത്. ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് വന്നവരാണ് ഇരുവരും. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യ നായികയായി അരങ്ങേറുന്നത്. ഇഷ്ടം എന്ന സിനിമയിലൂടെ നവ്യയും സിനിമാലോകത്തിലേക്ക് എത്തി. ഒരേ കാലഘട്ടത്തിൽ സിനിമയിലെത്തിയതുകൊണ്ട് തന്നെ ഇരുവരും ഇടയ്ക്കൊക്കെ താരതമ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഒരേ കാലഘട്ടത്തിൽ സിനിമാ രം​ഗത്ത് തിളങ്ങിയവരാണെങ്കിലും കാവ്യയും നവ്യയും തമ്മിൽ അടുത്ത സൗഹൃദമില്ല. നേരത്തെ നേരെ ചൊവ്വെ എന്ന അഭിമുഖത്തിൽ കാവ്യയെക്കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾ സുഹൃത്തുക്കളല്ല എന്ന് മാത്രമാണ് നവ്യ അന്ന് പറഞ്ഞത്. കാവ്യയും നവ്യയും തമ്മിൽ അസ്വാരസ്യമുണ്ടെന്ന് ഒരു കാലത്ത് മലയാള സിനിമയിൽ സംസാരം വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ രണ്ട് പേരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല. മുമ്പൊരിക്കൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ കാവ്യയെക്കുറിച്ച് ചോദിച്ചപ്പോൾ നവ്യ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാവ്യയെപോലെ തന്നെ സ്നേഹിക്കുന്നില്ല എന്ന കോംപ്ലക്സ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് നവ്യ മറുപടി നൽകിയത്. അത് മറ്റുള്ളവർക്കാണുള്ളതെന്നും തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നുമാണ് നവ്യ പറയുന്നത്. വേറെയൊരാളുമായി താൻ സ്വയം താരതമ്യം ചെയ്തിട്ടില്ലെന്നും നവ്യ അന്ന് വ്യക്തമാക്കി.

അതേസമയം തന്നെക്കുറിച്ച് തെറ്റായ പല കാര്യങ്ങളും സിനിമാ രം​ഗത്ത് പ്രചരിച്ചിട്ടുണ്ടെന്നും നവ്യ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. തെറ്റിദ്ധാരണ വരാൻ കാരണം എന്താണെന്ന് അറിയില്ല. ‘വെട്ടിത്തുറന്നുള്ള സംസാരം കൊണ്ടായിരിക്കാം, അല്ലെങ്കിൽ തന്റെ മുഖം കൊണ്ടായിരിക്കാമെന്നും അന്ന് നവ്യ പറഞ്ഞു . അതേസമയം, സിനിമയിൽ ഒരുപാട് പേർക്ക് ഒന്നും അറിയില്ലെന്നും താൻ പാവമാണെന്നുമുള്ള അഭിനയമുണ്ട്’ എന്നും നവ്യ പറഞ്ഞു. എല്ലാ കാലവും എല്ലാവരെയും ഒരുപോലെ കബളിപ്പിക്കാൻ സാധിക്കില്ല. കാരണം എല്ലാത്തിനും മുകളിൽ ഒരാൾ ഇതൊക്കെ നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാ കാലവും നമുക്ക് കബളിപ്പിക്കാൻ പറ്റില്ല. ജെനുവിനായി നിൽക്കുന്നതാണ് നല്ലതെന്നുമാണ്,’ നവ്യ പറഞ്ഞത്. എന്നാൽ ഈ പറഞ്ഞത് കാവ്യയെക്കുറിച്ചാണ് എന്നാണ് സോഷ്യൽ മീഡിയയിലെ അഭ്യൂഹം. കാവ്യ എല്ലാവരുടെയും മുന്നിൽ കുറേക്കാലം നിഷ്കളങ്കയായി നിന്ന് അഭിനയിച്ചതാണെന്ന് വിമർശകർ പറയാറുണ്ട്. നടി ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് ഇങ്ങനെയൊരു വാദം ശക്തമായത്. എന്നാൽ സൈബർ ആക്രമണങ്ങളോടൊന്നും കാവ്യ പ്രതികരിക്കാറില്ല.

അതേസമയം, 2000 ങ്ങളിൽ വന്ന മിക്ക നായികമാരെയും പോലെ വിവാഹ ശേഷം കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനാണ് നവ്യയും കാവ്യയും ആ​ഗ്രഹിച്ചത്. 2010 ൽ വിവാഹിതയായ നവ്യ സിനിമാ രം​ഗം വിട്ട് മുംബൈയിലേക്ക് പോയി. മറുവശത്ത് 2009 ൽ കാവ്യ വിവാഹിതയായെങ്കിലും കുറച്ച് കാലം മാത്രം ഈ ബന്ധം നിലനിന്നുള്ളു. വിവാഹമോചനത്തിന് ശേഷം സിനിമാ രം​ഗത്തേക്ക് കാവ്യ തിരിച്ച് വന്നു. 2017 ൽ ദിലീപിനെ രണ്ടാം വിവാഹം ചെയ്ത ശേഷമാണ് കാവ്യ അഭിനയ രം​ഗം വിട്ടത്. വർഷങ്ങൾക്കിപ്പുറം നവ്യ അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയെങ്കിലും കാവ്യ തിരിച്ച് വരാൻ തയ്യാറായിട്ടില്ല.