‘താന്‍ മറ്റൊരു വിവാഹം കഴിക്കും, കിച്ചുവിനെ അടിച്ചിറക്കും’ ; രണ്ടാം വിവാഹം എപ്പോഴെന്ന വാർത്തകൾക്ക് മറുപടി നൽകി കൊല്ലം സുധിയുടെ ഭാര്യ

താന്‍ ഉറച്ച തീരുമാനം തന്നെ എടുത്തിരുന്നു തനിക്ക് ഇനി ഒരു വിവാഹം ഉണ്ടാകില്ല എന്ന് . സുധിച്ചേട്ടന് ഒരു പകരക്കാരന്‍ ഉണ്ടാകില്ല

0
458

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമായിരുന്നു കൊല്ലം സുധി. എപ്പോഴും പ്രേക്ഷകരെ ചിരിപ്പിച്ചിരുന്ന സുധിയുടെ വിയോ​ഗം തീർത്തും അപ്രതീക്ഷിതമായിരുന്നു. ആ ആഘാതത്തില്‍ നിന്നും അദേഹത്തിന്റെ കുടുംബം ഇനിയും മുക്തരായിട്ടില്ല. മിമിക്രി വേദികളിലെ നിറ സാന്നിധ്യമായിരുന്നു കൊല്ലം സുധി. സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള സുധി സ്റ്റാര്‍ മാജിക്കിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരനാകുന്നത്. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ ആയിരുന്നു സുധി പലർക്കും. മരണം വരെ എന്നും ചിരിച്ചു മാത്രമാണ് സുധിയെ പ്രേക്ഷകർ കണ്ടിട്ടുള്ളൂ. എന്നാൽ ഒരുപാട് കഷ്ടതകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജീവിതത്തിലെ പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായെത്തിയ മരണം സുധിയെ തട്ടിയെടുക്കുന്നത്.

സുധിയുടെ മരണശേഷം അദേഹത്തിന്റെ ഓർമ്മകളിലാണ് ഭാര്യ രേണുവും രണ്ടു മക്കളും ജീവിക്കുന്നത്. സുധിക്കൊപ്പമുള്ള പഴയ സന്തോഷനിമിഷങ്ങളെല്ലാം രേണുവും മൂത്തമകൻ കിച്ചുവും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.അതിനിടെ സുധിയുടെ വീട് എന്ന സ്വപ്നവും യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്. ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ സുധിയുടെ കുടുംബത്തിനായി നൽകിയ സ്ഥലത്ത് ഫ്‌ളവേഴ്‌സ് ടീമിന്റെ സഹായത്തോടെ കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് വീട് നിർമ്മിക്കുന്നത്. ഇതിനിടെ സുധിയുടെ ഭാര്യയായ രേണു വീണ്ടും വിവാഹിതയാകാന്‍ പോവുകയാണെന്ന വാര്‍ത്തകളും പുറത്തിറങ്ങിയിരുന്നു.

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയാണ് രേണു തന്നെ. ഒരു വര്‍ഷം കഴിയും മുമ്പേ താന്‍ മറ്റൊരു വിവാഹം കഴിക്കുമെന്നും കിച്ചുവിനെ അടിച്ചിറക്കുമെന്നും പലരും പറയുന്നത് കേട്ടിരുന്നു. എന്നാല്‍ തനിക്ക് പറയാനുള്ളത്, മരിക്കുവോളം താന്‍ കൊല്ലം സുധിയുടെ ഭാര്യയായിരിക്കുമെന്നും മറ്റൊരു വിവാഹം കഴിക്കില്ലെന്നുമാണ് രേണു പറയുന്നത്. അത് താനെടുത്ത ഉറച്ച തീരുമാനമെന്നും അങ്ങനൊരു തീരുമാനം എടുക്കാന്‍ ഒരുപാട് കാരണങ്ങളുണ്ടെന്നും പക്ഷെ അതൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രേണു പറഞ്ഞു.

അതേസമയം, കുടുംബത്തില്‍ ഉള്ള ഒരാളും തന്നെ വിവാഹത്തിന് നിര്ബന്ധിക്കാറില്ലെന്നും രേണു വ്യക്തമാക്കി. എന്നാല്‍ നീ ചെറുപ്പം ആണ്. നല്ല ആലോചന വന്നാല്‍ സ്വീരിക്കണമെന്ന് കൂട്ടുകാരും മറ്റും പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഉറച്ച തീരുമാനം തന്നെ എടുത്തിരുന്നു തനിക്ക് ഇനി ഒരു വിവാഹം ഉണ്ടാകില്ല എന്ന് . സുധിച്ചേട്ടന് ഒരു പകരക്കാരന്‍ ഉണ്ടാകില്ല. താനിത് ഇപ്പോള്‍ പരസ്യമായി പറയുകയാണെന്നുമാണ് രേണു പറഞ്ഞത്.

ഇതിന് പിന്നാലെ കിച്ചുവും പ്രതികരിക്കുന്നുണ്ട്. പ്രത്യേകിച്ചും ഒന്നും പറയാനില്ലെന്നും. അമ്മയുടെ ജീവിതമാണിതെന്നും അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെയെന്നുമാണ് കിച്ചു പറഞ്ഞത്. നമ്മള്‍ ഇപ്പോൾ നല്ല ഹാപ്പി ആയിരിക്കുന്നു എന്നും കിച്ചു വ്യാക്തമാക്കി. അതേസമയം, സുധിയുടെ സ്വപ്ന വീടിന്റെ നിർമ്മാണത്തെക്കുറിച്ചും രേണു അഭിമുഖത്തിൽ സംസാരിച്ചു. വീടിന്റെ വയറിങ് നടന്നുകൊണ്ടിരിക്കുകയാണെന്നും നാലുമാസത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാകും എന്നാണ് കരുതുന്നതെന്നും രേണു പറഞ്ഞു.

അതേസമയം, സുധി ചേട്ടന്റെ സാന്നിധ്യം ഇല്ലാത്ത വീട് ശൂന്യമായിരിക്കുമെന്നും രേണു പറയുന്നു. ആത്മാവില്‍ സത്യം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് താന്‍ ,അതുകൊണ്ടുതന്നെ അന്ന് സുധിച്ചേട്ടന്റെ ആത്മാവിന് മോക്ഷം കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നതും വിശ്വസിക്കുന്നതും. രണ്ടു മക്കളെയും ചേർത്ത് പിടിക്കുമ്പോൾ സുധി ചേട്ടന്റെ സാന്നിധ്യം തനിക്ക് അറിയാൻ കഴിയുന്നുണ്ടെന്നും രേണു പറയുന്നുണ്ട്.