കേന്ദ്ര അവ​ഗണനയ്ക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങി കേരളം ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ ദില്ലി ജന്ദർമന്തറിലേക്ക്‌ മാർച്ച്‌

വികസനമുരടിപ്പുണ്ടാക്കി സർക്കാരിന്റെ ജനസ്വാധീനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെയാണ്‌ പ്രക്ഷോഭം.

0
100

കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കേരളം. നാളെ ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തിൻ്റെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇന്ന് കർണാടക ദില്ലിയിൽ സമരം ചെയ്യും. ഇന്ത്യ സഖ്യത്തിലെ എല്ലാ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ കേരളത്തോടു കാട്ടുന്ന അവഗണനയ്‌ക്കും പ്രതികാര നടപടികൾക്കുമെതിരെയുമാണ് രാജ്യതലസ്ഥാനത്ത്‌ ശക്തമായ സമരത്തിന് കേരളം തുടക്കമിടുന്നത് . നാളെ. 11 മണിക്കാണ് പ്രതിഷേധം ആരംഭിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം എൽ എമാരും എൽ എഡി എഫ് എം പി മാരും ദില്ലി ജന്ദർമന്തറിലേക്ക്‌ മാർച്ച്‌ നടത്തും.

വികസനമുരടിപ്പുണ്ടാക്കി സർക്കാരിന്റെ ജനസ്വാധീനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെയാണ്‌ പ്രക്ഷോഭം. കേരളത്തിൻ്റെ സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പൂർണ പിന്തുണറിയിച്ചു. സമരത്തിന് ഐകൃദാർഡ്യം പ്രഖ്യാപിച്ച് സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തു.