“അര്‍ജുന്‍ അറസ്റ്റില്‍ വാവിട്ട് കരഞ്ഞ് സൗഭാഗ്യ” ; വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ പങ്കുവെച്ച് താരദമ്പതികൾ

. സ്റ്റേഷനില്‍ വന്ന് സംസാരിച്ചപ്പോള്‍ അവര്‍ കോമ്പര്‍മൈസിന് തയ്യാറാകുന്നില്ല .കാര്‍ മനപൂർവ്വം കൊണ്ടു വന്ന് ഓട്ടോറിക്ഷയിലിടിച്ചു എന്നൊക്കെയാണ് പറഞ്ഞതെന്നും താൻ അങ്ങനെ ചെയ്തിട്ടില്ലെന്നുമാണ് അർജുൻ പറഞ്ഞത്

0
384

മലയാളികൾക്ക് സുപരിചിതരായ താരദമ്പതികളാണ് സൗഭാ​ഗ്യയും അർജുനും. ഡബ്സ്മാഷ് വീഡിയോകൾ വൈറലായി തുടങ്ങിയ കാലത്താണ് സൗഭാ​ഗ്യയും പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇന്ത്യയിൽ ടിക്ക് ടോക്ക് നിരോധിക്കും മുമ്പ് ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റിയും സൗഭാഗ്യ വെങ്കിടേഷ് ആയിരുന്നു. അമ്മയും അമ്മൂമ്മയുമെല്ലാം സിനിമയിൽ സജീവമായിട്ടുള്ളവരാണെങ്കിലും സൗഭാ​ഗ്യ ഇതുവരെ അഭിനയത്തിലേക്ക് എത്തിയിട്ടില്ല.

അതേസമയം അർജുൻ മിനി സ്ക്രീനിൽ നിരവധി ആരാധകരുള്ള താരമാണ്. ചക്കപ്പഴം പരമ്പരയിൽ ശിവൻ എന്ന കഥാപാത്രമായി എത്തിയാണ് അർജുൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ചക്കപ്പഴത്തിന് മുൻപ് ഭാര്യ സൗഭാഗ്യയ്‌ക്കൊപ്പം വീഡിയോകൾ ചെയ്ത് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു അർജുൻ. തങ്ങളുടെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പങ്കുവെക്കുന്നതും പതിവാണ്.

ഇയ്യടുത്ത് അര്‍ജുനെക്കുറിച്ചൊരു വാര്‍ത്ത സാമൂഹ മാധ്യമങ്ങലിലൂടെ പ്രചരിച്ചിരുന്നു. അര്‍ജുന്‍ അറസ്റ്റില്‍ വാവിട്ട് കരഞ്ഞ് സൗഭാഗ്യ എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത പ്രചരിച്ചത്. ഇപ്പോഴിതാ ആ സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് അര്‍ജുനും സൗഭാഗ്യയും. ചെറിയൊരു ആക്‌സിഡന്റ് സംഭവിച്ചിരുന്നു, വേറൊന്നും സംഭവിച്ചിട്ടില്ലെന്നും ന്യൂസ് ചാനലുകള്‍ പറഞ്ഞുണ്ടാക്കിയതാണെന്നുമാണ് അര്‍ജുനും സൗഭാഗ്യയും പറയുന്നത്.

സംഭവത്തെക്കുറിച്ച് ഇരുവരും പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ‘ഒരു അപകടം നടന്നു. . സ്റ്റേഷനില്‍ വന്ന് സംസാരിച്ചപ്പോള്‍ അവര്‍ കോമ്പര്‍മൈസിന് തയ്യാറാകുന്നില്ല .കാര്‍ മനപൂർവ്വം കൊണ്ടു വന്ന് ഓട്ടോറിക്ഷയിലിടിച്ചു എന്നൊക്കെയാണ് പറഞ്ഞതെന്നും താൻ അങ്ങനെ ചെയ്തിട്ടില്ലെന്നുമാണ് അർജുൻ പറഞ്ഞത്’. പിന്നെ ബുദ്ധിയുള്ള ആരെങ്കിലും ഭാര്യയേയും കൊണ്ട് റോഡില്‍ കിടന്ന് അടിയുണ്ടാക്കുമോ? എന്നും അര്‍ജുന്‍ ചോദിക്കുന്നുണ്ട്. അതേസമയം, എന്തുകൊണ്ട് വാര്‍ത്തകളോട് പ്രതികരിക്കാന്‍ പോയില്ലെന്നും അര്‍ജുനും സൗഭാഗ്യയും പറയുന്നുണ്ട്. നമുക്ക് ചെയ്യാന്‍ ജോലിയുണ്ട്. അതില്‍ മുഖം വൃത്തിയായി ആളുകള്‍ കാണുന്നുണ്ട്. ആ ഫെയിം മതിയെന്ന് കരുതി. അവര്‍ എന്തെങ്കിലും പറഞ്ഞിട്ട് പോവട്ടെ എന്ന് കരുതി എന്നാണ് അര്‍ജുന്‍ പറയുന്നത്.

എന്നാൽ തനിക്ക് പത്ത് പ്രാവശ്യം വീഡിയോ ഇടാന്‍ തോന്നിയെന്നും പക്ഷെ ചേട്ടന്‍ വേണ്ട എന്ന് പറഞ്ഞുവെന്നാണ് സൗഭാഗ്യ പറയുന്നത്. ചേട്ടന്‍ കാണുന്നത് പോലൊന്നുമല്ല വിശാലമായ മനസാണെന്നും താരം പറയുന്നു. എന്തെങ്കിലും പ്രോബ്ലമാറ്റിക് ആയിട്ട് ചെയ്താലല്ലേ അത് മറച്ചുവെക്കാന്‍ ശ്രമിക്കേണ്ടതുള്ളൂ. അതിനാല്‍ ഒന്നും ചെയ്യാന്‍ പോകാതെ നിയമപരമായി നേരിടാന്‍ തീരുമാനിച്ചു. അത് ചെയ്തു. ബാക്കി കോടതിയില്‍ കാണാം എന്നും സൗഭാഗ്യ പറയുന്നുണ്ട്.

2020ൽ ആണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായത്. 2021ൽ സൗഭാ​ഗ്യയ്ക്ക് ആദ്യത്തെ മകളും പിറന്നു.. മകള്‍ക്ക് സുധര്‍ശന എന്ന പേരിട്ടത് മുതലിങ്ങോട്ട് എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മകളെക്കുറിച്ചുള്ള വിശേഷങ്ങളും താരങ്ങൽ അഭിമുഖത്തിൽ പങ്കുവെച്ചു. തങ്ങളുടെ കുഞ്ഞിന് ഹോം സ്‌കൂളിംഗ് നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായാണ് ഇരുവരും പറഞ്ഞത്. സ്‌കൂളില്‍ പോകണം എന്നാണ് അവളുടെ ആഗ്രഹം എങ്കില്‍ വിടും. പക്ഷെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഓട്ട മത്സരത്തില്‍ വിടാതെ മറ്റ് മേഖലകളിലാണ് താല്‍പര്യമെങ്കില്‍ ആ വഴിക്ക് വിടണം എന്ന ആഗ്രഹമുണ്ടെന്നുമാണ് താരദമ്പതികൾ പറയുന്നത്.