ട്രെയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തിൽ എത്തിച്ചു വില്പന ; ലഹരി സംഘത്തിലെ കണ്ണി എക്സൈസിന്റെ പിടിയിൽ

ആർ.പി.എഫും തിരുരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസും ചേർന്നുനടത്തിയ സംയുക്ത പരിശോധനയിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാൾ പിടിയിലായത്.

0
115

മലപ്പുറം: അന്യസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തിൽ എത്തിച്ചു വില്പന നടത്തുന്ന ലഹരി സംഘത്തിലെ കണ്ണി എക്സൈസിന്റെ പിടിയിൽ. ഇയാളുടെ പക്കൽ നിന്നും 3.18 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

കണ്ണൂർ ഇരിട്ടി സ്വദേശി സാം തിമോത്തിയോസ് ആണ് പിടിയിലായത്. ആർ.പി.എഫും തിരുരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസും ചേർന്നുനടത്തിയ സംയുക്ത പരിശോധനയിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാൾ പിടിയിലായത്.

അതേസമയം, കണ്ണൂരിലെ കണ്ണപുരം മൊട്ടമ്മൽ ഭാഗങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വില്പന നടത്തിയിരുന്നയാളും എക്സൈസ് പിടിയിലായി. ഇയാളുടെ പക്കൽ നിന്നും 1.75 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

കണ്ണൂർ സ്‌പെഷ്യൽ സ്‌ക്വാഡ് സംഘമാണ് ബംഗാൾ സ്വദേശി സുദീപ് ലട്ടയെ അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സിയും പാർട്ടിയും പൊടിപ്പുറം ഇരിണാവ് റോഡിൽ വച്ചാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.