താമസസ്ഥലത്ത് വാക്കുതർക്കം ; ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

പ്രതി ഇജാഉദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

0
178

എറണാകുളം: മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുള്ള (34) ആണ് മരിച്ചത്. പ്രതി ഇജാഉദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്ന് റെക്കീബുള്ളയെ ഇജാഉദ്ദീൻ കുത്തുകയായിരുന്നു. സമീപ വാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കും.