വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം; കല്ലേറിൽ ട്രെയിനിന്‍റെ നിരവധി ജനൽ ചില്ലുകൾ തകർന്നു

രാജ്യത്ത് വിവിധയിടങ്ങളിൽ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു.

0
155

ചെന്നൈ: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം. ചെന്നൈ – തിരുനെൽവേലി ട്രെയിനിന് നേരെ ആണ് ആക്രമണം നടന്നത്. കല്ലേറിൽ ട്രെയിനിന്‍റെ നിരവധി ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് വിവിധയിടങ്ങളിൽ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 10:30ന് തിരുനെൽവേലി വാഞ്ചി മണിയാച്ചിയിൽ വച്ചാണ് സംഭവം നടക്കുന്നത്. ട്രെയിനിന് നേരെ ആരോ കല്ലെറിയുകയായിരുന്നു. കല്ലേറിൽ 9 കോച്ചുകളിലെ ജനൽചില്ലുകളാണ് പൊട്ടിയത്. ആരാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല. കഴിഞ്ഞ വർഷം കേരളത്തിലടക്കം വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണമുണ്ടായിരുന്നു. തിരുവനന്തപുരം കാസർകോട് വന്ദേഭാരത് എക്സ്പ്രസിന് നേരെ കണ്ണൂരിൽ പലതവണ ആക്രമണമുണ്ടായിരുന്നു.