രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സംസ്ഥാന ബജറ്റ് ഇന്ന് ; നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി

ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിൽ ബജറ്റിൽ പരിഹാരമുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്

0
124

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും അധിക വരുമാനത്തിന് എന്ത് വഴി എന്നതും ബജറ്റ് ഉറ്റുനോക്കുന്നു. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നു തന്നെയാണ് സൂചന. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധിക വിഭവ സമാഹരണത്തിനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ഈ ബജറ്റിലെ ഊന്നല്‍. കേന്ദ്ര സർക്കാന്റിന്റെ അവഗണനയിൽ സാമ്പത്തിക പ്രയാസം നേരിടുന്ന സാഹചര്യത്തിൽ ആണ് ബജറ്റ് അവതരണം.

വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകില്ലെന്ന് ധനമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നികുതി ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും എന്നാല്‍ നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് ധനമന്ത്രി വ്യക്തമാക്കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കെട്ടിട നിര്‍മാണ മേഖലയിലെ മാന്ദ്യം നേരിടാനുള്ള പാക്കേജും ബജറ്റിലുണ്ടാകുമെന്നാണ് സൂചനസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കെട്ടിട നിര്‍മാണ മേഖലയിലെ മാന്ദ്യം നേരിടാനുള്ള പാക്കേജും ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിൽ ബജറ്റിൽ പരിഹാരമുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്. ശമ്പള, പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുള്ള പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായേക്കും. ഇന്ന് രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും. മന്ത്രി കെ. എന്‍ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.