വിനോദയാത്രക്കിടെ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റത് ഇരുപതോളം കോളജ് വിദ്യാര്‍ത്ഥികള്‍ക്ക്

മൂന്നാറിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് തിരികെ വന്ന ബസ് പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിൽ വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

0
168

കൊച്ചി: പെരുമ്പാവൂരിൽ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇരുപതോളം കോളജ് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്. കൊണ്ടോട്ടിയില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി വിനോദ യാത്രപോയി തിരികെ വന്ന ബസാണ് അപകടത്തിൽപെട്ടത്. കോളജ് ബസില്‍ 35ഓളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലര്‍ച്ചെ 2.15 ഓടെയാണ് അപകടം നടന്നത്. മൂന്നാറിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് തിരികെ വന്ന ബസ് പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിൽ വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്ക് പുറമെ ഒരു അദ്ധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവും ബസിലുണ്ടായിരുന്നു.

മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ എറണാകുളം രാജഗിരി ആശുപത്രിയിലേക്കും പെരുമ്പാവൂരിലേ ആശുപത്രിയിലേക്കും മാറ്റി.