ബജറ്റിന് തൊട്ടുമുൻപ് പാചകവാതക സിലിണ്ടർ വില കൂട്ടി കേന്ദ്രസർക്കാർ ; വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വർദ്ധന

1924.50 രൂപയിൽ നിന്ന് 1937 രൂപയായി വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

0
130

കേന്ദ്ര ബജറ്റിന് തൊട്ട് മുൻ രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 1924.50 രൂപയിൽ നിന്ന് 1937 രൂപയായി വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

അതേസമയം രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിച്ചിരിക്കുന്നത്. പാചകവാതക സിലിണ്ടർ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു മോദി സർക്കാർ അധികാരത്തിലേറിയത്.