പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മയുടെ ആത്മഹത്യ ; അമ്മക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് ബന്ധുക്കൾ

ഡീനുവിന്റെ ഭർത്താവ് ലൂയിസിനും മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി പറയുന്നു. അഞ്ചുമാസം മുമ്പ് ഭർത്താവ് ലൂയിസും ആത്മഹത്യ ചെയ്തിരുന്നു.

0
219

ഇടുക്കി: തോപ്രാംകുടിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് ജീവനൊടുക്കിയത്. ഡീനുവിന് മാനസിക വിഭ്രാന്തി ഉള്ളതായാണ് ബന്ധുക്കളും സമീപ വാസികളും പറയുന്നത്.

ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഗുരുതരാവസ്ഥയിൽ കണ്ട ഇരുവരെയും ബന്ധുക്കൾ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു. ഡീനുവിന്റെ ഭർത്താവ് ലൂയിസിനും മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി പറയുന്നു. അഞ്ചുമാസം മുമ്പ് ഭർത്താവ് ലൂയിസും ആത്മഹത്യ ചെയ്തിരുന്നു.