‘നാരീശക്തിക്കായി പ്രതിജ്ഞാബദ്ധം’, വനിതാ സംവരണ ബിൽ അവതരിപ്പിച്ചത് ചരിത്ര നീക്കം ; പ്രധാനമന്ത്രി നരേന്ദ്രമോദി

കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ട സംഭവങ്ങൾ എല്ലാവരും കണ്ടതാണെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും മോദി പറഞ്ഞു.

0
260

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ ഇടക്കാല ബജറ്റ് അവതരിപ്പിനിരിക്കെ സ്ത്രീപക്ഷ ബജറ്റെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കണ്ടതും നാരി ശക്തി പ്രകടനങ്ങളായിരുന്നു. രാഷ്ട്രപതിയുടെ അഭിസംബോധനയും, ധനമന്ത്രിയുടെ ബജറ്റ് അവതരണവും നാരി ശക്തിയുടെ ഉദാഹരണങ്ങളാണ്. ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണെന്നും മോദി പറഞ്ഞു. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ട സംഭവങ്ങൾ എല്ലാവരും കണ്ടതാണെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും മോദി പറഞ്ഞു. പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിർദേശങ്ങൾക്കായി ഉയരണം. അമാന്യമായ പെരുമാറ്റം അനുവദിക്കാനാവില്ല. തെരഞ്ഞെടുപ്പിന് ശേഷം സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ലോക്സഭ തെര‍ഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപ് ജനപ്രീയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സർക്കാർ നീക്കം. രാഷ്‌ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. രാജ്യത്തെ 13-ാമത്തെ ഇടക്കാല ബജറ്റാണ് നാളെ 11 മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുക.