വീണ്ടും ഹണിട്രാപ്പ് ; 59-കാരനെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തു, ദമ്പതികളുൾപ്പെടെ 7 പേർ അറസ്റ്റിൽ

അഞ്ചം ലക്ഷം രൂപയാണ് സംഘം ഇതിലൂടെ തട്ടിയെടുത്തത്. പണം കൈക്കലാക്കിയ ശേഷവും സംഘം ഭീഷണി തുടർന്നു.

0
144

കാസർകോട്: 59കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഹണിട്രാപ്പ് സംഘം പോലീസ് പിടിയിൽ. ദമ്പതികളുൾപ്പെടെ ഏഴ് പേരെയാണ് മേൽപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. അറസ്റ്റിലായ സംഘത്തെ റിമാൻഡ് ചെയ്തു.

മാങ്ങാട് സ്വദേശിയെ മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തിയാണ് സംഘം ഭീഷണി ആരംഭിച്ചത്. അഞ്ചം ലക്ഷം രൂപയാണ് സംഘം ഇതിലൂടെ തട്ടിയെടുത്തത്. പണം കൈക്കലാക്കിയ ശേഷവും സംഘം ഭീഷണി തുടർന്നു. കൂടുതൽ പണം ആവശ്യപ്പെട്ടതോടെ ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്