കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി താഴെ വീണു ; പ്രമുഖ സിനിമാ തിയേറ്റർ ഉടമയ്ക്ക് ദാരുണാന്ത്യം

സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ പിന്നിലേക്ക് നീങ്ങിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി തലയിടിച്ച് വീഴുകയായിരുന്നു

0
140

മലപ്പുറം: കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി താഴെ വീണ് പ്രമുഖ സിനിമാ തിയേറ്റർ ഉടമ മരിച്ചു. മുക്കം കിഴുക്കാരകാട്ട് കെ.ഒ ജോസഫ്(75) ആണ് മരിച്ചത്. ചങ്ങരംകുളത്ത് ഉള്ള സുഹൃത്തിന്റെ കെട്ടിട സന്ദർശനത്തിനിടെയാണ് അപകടമുണ്ടായത്. കോഴിക്കോട്ടെ കോറോണേഷൻ, മുക്കം അഭിലാഷ്, അന്നാസ് തുടങ്ങിയ സിനിമ തിയേറ്ററുകളുടെ ഉടമയാണ് കെ.ഒ ജോസഫ്.

എറണാകുളത്ത് തിയേറ്റർ ഉടമകളുടെ യോഗം കഴിഞ്ഞ് ചങ്ങരംകുളത്ത് എത്തിയതായിരുന്നു അദ്ദേഹം. സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ പിന്നിലേക്ക് നീങ്ങിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി തലയിടിച്ച് വീഴുകയായിരുന്നു. ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.