ദിവ്യപിള്ളയുടെ ത്രില്ലര്‍ ചിത്രം ‘അന്ധകാരാ’ ടീസര്‍ പുറത്ത് ; ഫെബ്രുവരിയിൽ പ്രദർശനത്തിനൊരുങ്ങി ചിത്രം

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഡാർക്ക് വയലന്റ് ത്രില്ലർ ചിത്രമാണ് 'അന്ധകാരാ'.

0
330

ഡാർക് സർവൈവൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം ‘അന്ധകാരാ’ ടീസര്‍ പുറത്തിറങ്ങി. പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ ആണ് ചിത്രത്തിന്റെ സംവിധാനം. ഫെബ്രുവരിയിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

ദിവ്യ പിള്ളയാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചന്തുനാഥും പ്രധാന വേഷത്തിലുണ്ട്. ധീരജ് ഡെന്നി, വിനോദ് സാഗർ, ആന്‍റണി ഹെൻറി, മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത്, ജയരാജ് കോഴിക്കോട് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഡാർക്ക് വയലന്റ് ത്രില്ലർ ചിത്രമാണ് ‘അന്ധകാരാ’. എയ്‌സ് ഓഫ് ഹേർച്‌സ് സിനി പ്രൊഡക്ഷന്‍റെ ബാനറിൽ സജീർ ഗഫൂർ ആണ് ‘അന്ധകാരാ’ സിനിമയുടെ നിർമാണം.എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. മനോ വി നാരായണൻ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് അനന്ദു വിജയ് ആണ്. സംഗീത സംവിധാനം അരുൺ മുരളീധരനും നിർവഹിക്കുന്നു.

ആർട്ട് ഡയറക്‌ടർ – ആർക്കൻ എസ് കർമ്മ, പ്രൊജക്റ്റ്‌ ഡിസൈ‍നർ – സണ്ണി തഴുത്തല, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, സ്റ്റിൽസ് – ഫസൽ ഉൾ ഹക്ക്, മാർക്കറ്റിംഗ് – എന്‍റർടെയിൻമെന്‍റ് കോർണർ, മീഡിയ കൺസൽട്ടന്‍റ് – ജിനു അനിൽകുമാർ, ഡിസൈൻസ് – യെല്ലോ ടൂത്ത് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.