കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണു; നാല് വയസുകാരന് ദാരുണാന്ത്യം

ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

0
214

മലപ്പുറം : കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഗേറ്റ് അപകടാവസ്ഥയിലായിരുന്നു എന്നാണ് വിവരം.

ഇന്നലെ വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. വീടിന്റെ മുറ്റത്ത് മറ്റ് കുട്ടികൾക്കൊപ്പം മുഹമ്മദ് ഐബക്ക് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് കുട്ടിയുടെ ദേഹത്തേക്ക് ഗേറ്റ് തകര്‍ന്ന് വീണത്. കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.