കർണാടകയിൽ പടക്കനിർമാണ ശാലയിൽ വൻ സ്‌ഫോടനം; രണ്ട് മലയാളികളുൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം

അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ 9 പേർ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

0
142

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെൽത്തങ്കടിയിൽ പടക്കനിർമാണ ശാലയിൽ വൻ സ്‌ഫോടനം. രണ്ട് മലയാളികളുൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം. പടക്കനിർമാണശാലയിൽ ജോലി ചെയ്യുകയായിരുന്ന സ്വാമി (55), വർഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ 6 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ ഒരാൾ മലയാളിയാണ്. പടക്കം നിർമിച്ചിരുന്ന ചെറിയ കെട്ടിടം സ്‌ഫോടനത്തിൽ പൂർണമായും തകർന്നു.

മലപ്പുറം സ്വദേശിയായ ബഷീറിൻറെ ഫാമിലാണ് പടക്കനിർമാണശാല ഉണ്ടായിരുന്നത്. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ 9 പേർ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഫാം ഉടമ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോളിഡ് ഫയർ വർക്ക് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് ലൈസൻസുണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കും.