പൂരം ആഘോഷങ്ങൾ മുന്നിൽക്കണ്ട് എംഡിഎംഎ വിൽപ്പന; തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടികൂടിയത്.

0
117

തൃശൂർ: ചൂണ്ടലിൽ 66 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കുന്നംകുളം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പെലക്കാട്ട് പയ്യൂർ സ്വദേശി മമ്മസ്ര ഇല്ലത്ത് വീട്ടിൽ അബു, കേച്ചേരി തലക്കോട്ടുകര സ്വദേശി കറുപ്പച്ചാൽ വീട്ടിൽ നിതിൻ എന്നിവരെയാണ് പിടികൂടിയത്.

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അബുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടികൂടിയത്. പൂരവും മറ്റു ആഘോഷങ്ങളും മുന്നിൽക്കണ്ടാണ് പ്രതികൾ എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.