ട്രാഫിക് നിയമങ്ങളില്‍ മാറ്റം; അബുദാബിയില്‍ വലിയ വാഹനങ്ങള്‍ക്കും ഇനി ഓവര്‍ടേക്ക് ചെയ്യാം

വ​ല​തു​വ​ശ​ത്തെ ര​ണ്ടാ​മ​ത്തെ ലൈ​നി​ലാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് ഓ​വ​ര്‍ടേ​ക്കി​ങ് അ​നു​മ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ബെ​നോ​ന ബ്രി​ഡ്ജി​ല്‍നി​ന്ന് ഇ​കാ​ദ് ബ്രി​ഡ്ജി​ലേ​ക്കും തി​രി​ച്ചു​മു​ള്ള പാ​ത​യി​ലാ​ണ്​ നി​യ​മ​ത്തി​ൽ ഇ​ള​വ്.

0
218

അബുദാബി: അബുദാബിയില്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം. ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്‍റര്‍നാഷണല്‍ സ്ട്രീറ്റില്‍ വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങിന് അനുമതി. 2024 ജനുവരി 29 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാകും.

വ​ല​തു​വ​ശ​ത്തെ ര​ണ്ടാ​മ​ത്തെ ലൈ​നി​ലാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് ഓ​വ​ര്‍ടേ​ക്കി​ങ് അ​നു​മ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ബെ​നോ​ന ബ്രി​ഡ്ജി​ല്‍നി​ന്ന് ഇ​കാ​ദ് ബ്രി​ഡ്ജി​ലേ​ക്കും തി​രി​ച്ചു​മു​ള്ള പാ​ത​യി​ലാ​ണ്​ നി​യ​മ​ത്തി​ൽ ഇ​ള​വ്. ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ സ്വന്തം സുരക്ഷക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്താ​ത്ത​പ്പോ​ള്‍ റോ​ഡി​ന്‍റെ വ​ല​ത്തേ ലൈ​നി​ലൂ​ടെ മാ​ത്ര​മേ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കാ​വൂ. ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്തു​മ്പോ​ള്‍ റി​യ​ര്‍വ്യൂ മി​റ​റി​ല്‍ നോ​ക്കി ബ്ലൈ​ന്‍ഡ് സ്പോ​ട്ട് ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി വേ​ണം ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്താ​ന്‍. സിഗ്നല്‍ ന​ല്‍കി ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്തി​യ​ ശേ​ഷം പ​ഴ​യ ലൈ​നി​ലേ​ക്ക് തി​രി​ച്ചു​ക​യ​റി യാ​ത്ര തു​ട​ര​ണം. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രി​ല്‍ നി​ന്ന് പി​ഴ​ ഈടാക്കുമെന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.