സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന ; പവന് 80 രൂപ കൂടി

ഒരു പവൻ സ്വർണത്തിന് വില 46,240 രൂപ

0
233

അഞ്ച് ദിവസത്തോളം മാറ്റമില്ലാതിരുന്ന സ്വർണവിപണി വീണ്ടും ഉണർന്നു. സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ​ഗ്രാമിന് പത്ത് രൂപയും, പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന് 5780 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46,240 രൂപയുമായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4780 രൂപയാണ്.

ജനുവരി 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയ നിരക്ക് ജനുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. അതേസമയം വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 77 രൂപയാണ് വെള്ളി വില.