അമ്മയെ കെട്ടിയിട്ട് തീകൊളുത്തി മകൻ ; 60 കാരിക്ക് ദാരുണാന്ത്യം, മകനെ പോലീസ് അറസ്റ്റ് ചെയ്തു

പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു

0
247

തിരുവനന്തപുരം: മകൻ അമ്മയെ തീകൊളുത്തി കൊന്നു. വെള്ളറട കാറ്റാടിയിലാണ് ദാരുണമായ സംഭവം നടന്നത്. 60 വയസുകാരി നളിനി ആണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. മോസസ് വീടിനുള്ളിൽ നളിനിയെ കെട്ടിയിട്ട ശേഷം തീ കത്തിക്കുകയായിരുന്നു. വിട്ടിൽ അമ്മയും മകനുമാണ് താമസിച്ചു വന്നിരുന്നത്. ഇളയ മകനായ ജെയിൻ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കാലിൽ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലാണ് കണ്ടത്. കാല് മാത്രമേ ഉണ്ടായിരുന്നുള്ളു.ബാക്കി ഭാഗങ്ങൾ കത്തികരിഞ്ഞ നിലയിലായിരുന്നു.ഭർത്താവ് പൊന്നു മണി പത്ത് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു. മുമ്പ് മോസസ് പോക്സോ കേസിൽ പ്രതി ആയിട്ടുണ്ട്.