വിജയ ചരിത്രം അവസാനിക്കുന്നില്ല; ടെലിവിഷനിലും ഹിറ്റടിച്ച് ലിയോ, ചിത്രത്തിന്റെ റേറ്റിംഗ് പുറത്ത്

ടെലിവിഷൻ പ്രീമിയറില്‍ ലിയോ എന്ന ചിത്രത്തിന്റ റേറ്റിംഗ് 16.30 എന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

0
288

ദളപതി വിജയ് നിറഞ്ഞാടിയ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് വിജയ്‍ കൂട്ടുകെട്ടിൽ ഒരുങ്ങിയ ലിയോ പ്രതീക്ഷിച്ചതിനപ്പുറത്തെ വിജയമാണ് നേടിയത്. റെക്കോര്‍ഡും പലതും ലിയോ മറികടന്നു. ആഗോള ബോക്സ് ഓഫീസില്‍ 620 കോടി രൂപയില്‍ അധികം ലിയോ നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ഒടിടിയിലും മികച്ച പ്രതികരണം നേടാനായിരുന്നു. ടെലിവിഷൻ പ്രിമിയറിലും മികച്ച റേറ്റിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ടെലിവിഷൻ പ്രീമിയറില്‍ ലിയോ എന്ന ചിത്രത്തിന്റ റേറ്റിംഗ് 16.30 എന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

കേരളത്തില്‍ റിലീസ് റിലീസ് ദിനത്തിലെ കളക്ഷൻ റെക്കോര്‍ഡ് നേടിയിരുന്നു. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് ലിയോയ്‍ക്കാണ് എന്ന് വിതരണക്കാരായ ഗോകുലം മൂവീസ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‍തു. കേരള ബോക്സ് ഓഫീസില്‍ 59.64 കോടി രൂപയാണ് ലിയോ ആകെ നേടിയത്.

ലിയോയുടെ രണ്ടാം ഭാഗത്തിന്റെ സൂചനകളും നിലവില്‍ ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. എപ്പോഴായിരിക്കും ലിയോ 2 തുടങ്ങുക എന്ന ചോദ്യത്തിന് കൈതിയുടെ രണ്ടിന്റെ അടക്കം തിരക്കുകളിലാണ് എന്നായിരുന്നു ലോകേഷ് കനകരാജിന്റെ മറുപടി. ലിയോ രണ്ട് അത്രത്തോളം ആവേശത്തോടെയാണ് സിനിമാ ആരാധകര്‍ കാത്തിരിക്കുന്നത് എന്ന് വ്യക്തമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ലിയോയില്‍ പാര്‍ഥിപൻ എന്ന നായക കഥാപാത്രമായിട്ടായിരുന്നു വിജയ് വേഷമിട്ടത്. സത്യ എന്ന നായികയായി തൃഷയുമെത്തി. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നു. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ മാസ് നായകൻ എന്നതിലുപരി വൈകാരിക പശ്ചാത്തലത്തിന് കൂടി പ്രാധാന്യം നല്‍കിയിട്ടുണ്ട്. ദളപതി വിജയ് ലിയോയിലെ വൈകാരിക രംഗങ്ങളില്‍ മികച്ചു നില്‍ക്കുകയും ചെയ്‍തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ താരങ്ങളും വേഷമിട്ടിരുന്നു